സ്വന്തം ലേഖകന്‍: മെക്സിക്കോയിലെ ചിഹ്വാഹുവ ജയിലില്‍ തടവുകാരുടെ കലാപം, 28 പേര് കൊല്ലപ്പെട്ടു. ഗൊയ് രേരയിലെ കെരീസോ ഫെഡറല്‍ ജയിലിലാണ് തടവുകാര്‍ ഏറ്റുമുട്ടിയത്. ഗൊയ് രേരയിലെ വലിയ പട്ടണമായ അകാപുല്‍കോയിലെ മെക്സിക്കല്‍ പസഫിക് റിസോര്‍ട്ടിലായിരുന്നു സംഭവം. തടവുകാര്‍ക്കിടയിലെ ഗ്രൂപ്പുകള്‍ തമ്മിലാണ് ഏറ്റുമുട്ടിയതെന്ന് ഗൊയ് രേര സ്റ്റേറ്റ് സെക്യൂരിറ്റി വക്താവ് റോബര്‍ട്ടോ അല്‍വാരസ് മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് വിഭാഗക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലെത്തിയത്. സംഭവസ്ഥലത്തുനിന്ന് 20 തോക്കും 10 വാഹനവും മൂന്ന് കലാപകാരികളെയും പോലീസ് അറസ്റ്റ്ചെയ്തു. കഴിഞ്ഞാഴ്ചയുണ്ടായ വെടിവെപ്പില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. സൈന്യത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ സംഘര്‍ഷം നിയന്ത്രിച്ചിട്ടുണ്ട്. ജയിലിന് പുറത്തും ശക്തമായ കാവല്‍ ഏര്‍പ്പെടുത്തി. സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ഗവര്‍ണര്‍ ഉത്തരവിട്ടു.
മെക്സിക്കോയിലെ ജയിലില്‍ തടവുകാര്‍ സംഘം ചേര്‍ന്ന് ഏറ്റുമുട്ടുന്നത് സാധാരണ സംഭവമാണ്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട നിരവധി കുറ്റവാളികളാണ് ഇവിടത്തെ ജയിലുകളില്‍ ഉള്ളത്. മിക്കവാറും ജയിലുകളിലെ തടവുകാരുടെ എണ്ണം നിശ്ചിത പരിധിയിലും 30 ശതമാനം അധികമാണ്. 2016 ല്‍ മൊന്റ്റേറെ ജയിലില്‍ സേറ്റാസ് മയക്കുമരുന്നു സംഘങ്ങള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് 49 തടവുകാര്‍ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല