സ്വന്തം ലേഖകന്‍: യുകെയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അറസ്റ്റിലാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന, ജിഹാദികള്‍ക്ക് പ്രത്യേക ജയിലുമായി അധികൃതര്‍. ബിബിസിയുടെ ജിഹാദിസ്റ്റ് ഡാറ്റാബേസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2014 ന് ശേഷം നൂറിലധികം ബ്രിട്ടീഷുകാരെയാണ് സിറിയയിലേയും ഇറാഖിലേയും തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് യുകെയില്‍ അറസ്റ്റ് ചെയ്തത്.
ഇതില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രതിയായ ബ്ലാക്ക്ബേണിലെ 14 കാരനായ സ്കൂള്‍ വിദ്യാര്‍ത്ഥിയുമുണ്ട്. ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോസിക്യൂട്ട് ചെയ്യപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം വര്‍ധിക്കുന്നുവെന്നും ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരില്‍ മുന്‍ ജയില്‍ പുള്ളികള്‍, ഹോസ്പിറ്റല്‍ ഡയറക്ടര്‍, പോലീസ് ഓഫീസറുടെ മകന് തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവരുണ്ട്. ദമ്പതികള്‍, സഹോദരങ്ങള്‍,ആറ് മക്കളുടെ മാതാവ് തുടങ്ങിയവരും ഭീകരാക്രമണ ശ്രമങ്ങളും ഗൂഢാലോചനയും നടത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ കാലയളവില്‍ കുറ്റം ചുമത്തപ്പെട്ടിരിക്കുന്ന 109 പേരില്‍ 18 പേര് സ്ത്രീകളാണ്. ഇവരില്‍ 85 ശതമാനം പേരും സിറിയയിലോ ഇറാഖിലോ പോവാത്തവരാണെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. മാര്‍ച്ചിന് ശേഷം യുകെയില്‍ അഞ്ച് തീവ്രവാദ ആക്രമണ ശ്രമങ്ങള്‍ പോലീസ് അട്ടിമറിച്ചുവെന്നും 2013 ന് ശേഷം 18 ഭീകരാക്രമണശ്രമങ്ങള്‍ അട്ടിമറിച്ചുവെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ നിരവധി പേര് യുകെയില്‍ നിന്നും സിറിയ, ഇറാഖ് എന്നിവിടങ്ങളിലേക്ക് ഐസിസില്‍ ചേരാനായി പോയതായി ബിബിസി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതിനിടെ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതിന് അറസ്റ്റിലായവരെ പാര്‍പ്പിക്കാന്‍ പ്രത്യേക ജയില്‍ സ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. വടക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ ഡറാമിനു സമീപം ഫ്രാങ്ക്ലാന്ഡിലാണ് ആദ്യത്തെ പ്രത്യേക ജയില്‍ തുറന്നത്.
തീവ്രവാദികള്‍ മറ്റുള്ളവരെക്കൂടി തങ്ങളുടെ നിരയിലേക്ക് ആകര്‍ഷിക്കാതിരിക്കാനാണ് അവരെ പ്രത്യേക ജയിലില്‍ പാര്പ്പിക്കുന്നതെന്നു ജയില്‍വകുപ്പു മന്ത്രി സാം ജിമാ പറഞ്ഞു. ഐസിസ് പോലുള്ള ഭീകരവാദ സംഘനടകളെ പിന്തുണക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ സജീവമാണെന്നും ഇത്തരം ഗ്രൂപ്പുകളിലൂടെ ഭീകരര്‍ യുകെയില്‍ നേരിട്ട് ആക്രമണം നടത്താന്‍ തുനിയാതെ കൂടുതല്‍ ബ്രിട്ടീഷുകാരെ ജിഹാദികളാക്കി മാറ്റി ആക്രമണം നടത്താന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല