അലക്‌സ് വര്‍ഗീസ്: സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരാഴ്ച നീണ്ട് നില്ക്കുന്ന, ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടേയും, ഭാരതത്തിലെ പ്രഥമ വിശുദ്ധ വി.അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാളാഘോഷങ്ങള്‍ക്ക് കൊടിയേറി. തിങ്കളാഴ്ച ദിവ്യബലിയും, ലദീഞ്ഞിനും ശേഷം ഇടവക വികാരി റവ.ഫാ.തോമസ് തൈക്കൂട്ടത്തില്‍ പതാക ഉയര്‍ത്തി.നൂറ് കണക്കിന് ഇടവകാംഗങ്ങള്‍ ദിവ്യബലിയിലും കൊടിയേറ്റത്തിലും ഭക്തിപൂര്‍വ്വം പങ്കു ചേര്‍ന്നു.
തുടര്‍ന്നുള്ള എല്ലാ ദിവസവും വൈകുന്നേരം ദിവ്യബലിയും, നൊവേനയും നടന്ന് വരികയാണ്. ഇന്ന് (വ്യാഴം) വൈകുന്നേരം 6.30ന് വി.കുര്‍ബാനക്ക് റവ.ഫാ.ജിനോ അരീക്കാട്ട് കാര്‍മ്മികത്വം വഹിക്കും. നാളെ (വെള്ളി) വൈകുന്നേരം 7 മണിക്ക് ദിവ്യബലി അര്‍പ്പിക്കുന്നത് റവ.ഫാ.ജോണ്‍ പുന്നോലില്‍ ആണ്. ശനിയാഴ്ച രാവിലെ 10ന് റവ.ഡോ.ലോനപ്പന്‍ അറങ്ങാശ്ശേരിയാണ് ദിവ്യബലിക്കും, നൊവേനക്കും കാര്‍മ്മികനാകുന്നത്.
പ്രധാന തിരുനാള്‍ ദിവസമായ ഞായറാഴ്ച വൈകുന്നേരം 3 ന് തിരക്കര്‍മ്മങ്ങള്‍ ആരംഭിക്കും. സീറോ മലബാര്‍ സെന്ററില്‍ നിന്നും പ്രദക്ഷിണമായി ബഹുമാനപ്പെട്ട വൈദികരൊന്നിച്ച് ഇടവകാംഗങ്ങള്‍ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം തിരുസ്വരൂപ പ്രതിഷ്ടയും തുടര്‍ന്ന് അത്യാഘോഷ പൂര്‍വ്വമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനയും ആരംഭിക്കും. വെസ്റ്റ് മിനിസ്റ്റര്‍ സീറോ മലബാര്‍ ചാപ്ലയിനും പ്രശസ്ത ഗായകനും കൂടിയായ റവ.ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയാണ് തിരുനാളിന് മുഖ്യകാര്‍മ്മികനാകുന്നത്. മറ്റ് വൈദികര്‍ സഹകാര്‍മ്മികരാകും. ദിവ്യബലിക്ക് ശേഷം ലദീഞ്ഞും സമാപനാശീര്‍വാദവും നടക്കും.
തുടര്‍ന്ന് കുഞ്ഞുങ്ങളെ അടിമ വയ്ക്കുന്നതിനും, കഴുന്ന് എടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. മാതൃദീപ്തിയുടേയും, സീറോ മലബാര്‍ യൂത്ത് ലീഗിന്റെയും സ്റ്റാളുകള്‍ ഉണ്ടായിരിക്കും. തുടര്‍ന്ന് സീറോ മലബാര്‍ സെന്ററില്‍ ഇടവകാംഗങ്ങളുടെയും കുടുംബ യോഗങ്ങളുടെയും നേതൃത്വത്തിലുള്ള കലാസന്ധ്യ ആരംഭിക്കും. ന്യത്തനൃത്യങ്ങള്‍, സ്‌കിറ്റുകള്‍, പാട്ടുകള്‍ എന്നിങ്ങനെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും. സ്‌നേഹവിരുന്നോടെ തിരുനാളാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.
തിരുനാളാഘോഷങ്ങളില്‍ പങ്ക് ചേര്‍ന്ന് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരേയും ഇടവക വികാരി റവ.ഫാ.തോമസ് തൈക്കൂട്ടത്തിലും, തിരുനാള്‍ കണ്‍വീനര്‍ അനില്‍ അധികാരവും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരുമായി ബന്ധപ്പെടുക:
ഹാന്‍സ് ജോസഫ് 07951222331
വര്‍ഗ്ഗീസ് കോട്ടയ്ക്കല്‍ 07812365564
ദേവാലയത്തിന്റെ വിലാസം:
ST. JOSEPH CHURCH,
PORTLAND CRESCENT,
LONGSIGHT,
MANCHE STER ,
MI3 OBU.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല