സ്വന്തം ലേഖകന്‍: ഇന്ത്യ ചൈന അതിര്‍ത്തി പുകയുന്നു, ഇന്ത്യയിലുള്ള ചൈനീസ് പൗരന്മാര്ക്ക് ചൈന അതി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യചൈന സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചൈന ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. എന്നാല്‍, ഇതൊരു യാത്രാ മുന്നറിയിപ്പല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെ സുരക്ഷാ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നാണ് മന്ത്രാലയം ഇന്ത്യയിലെ ചൈനക്കാര്‍ക്ക് നല്കിയ ഉപദേശം. നിരവധി ചൈനീസ് പൗരന്മാര് ഇന്ത്യയില്‍ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നുണ്ട്. മാത്രമല്ല, രണ്ടു ലക്ഷത്തോളം ചൈനീസ് പൗരന്മാര് ഒരു വര്‍ഷം ഇന്ത്യയില്‍ എത്തുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് സ്വന്തം പൗരന്മാര്ക്ക് ചൈന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സിക്കിമിലെ ദോക് ലാ മേഖലയില്‍ ഭുട്ടാന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം. അതേസമയം അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്നാണ് ചൈനീസ് നിലപാട്. സംഘര്‍ഷം തുടര്‍ന്നാല്‍ സൈനിക നടപടി തേടേണ്ടി വരുമെന്ന് ശെചന ഭീക്ഷണി മുഴക്കിയിരുന്നു അതിനു പുറമെ ഇത് പഴയ ഇന്ത്യയല്ലെന്ന് ഇന്ത്യയും ശക്തമായ മറുപടി നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല