സ്വന്തം ലേഖകന്‍: ആരാണ് അമേരിക്കയുടെ പ്രസിഡന്റ്? ട്രംപോ അതോ മകള്‍ ഇവാന്‍കയോ? ജി 20 ഉച്ചകോടിയില്‍ യുഎസി പ്രസിഡന്റിന്റെ കസേരയില്‍ കയറിയിരുന്ന് ഇവാന്‍ക. ഉച്ചകോടിക്കെത്തിയ ലോക നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മുന്നിലായിരുന്നു അച്ഛന്റേയും മകളുടേയും കസേരക്കളി.
ശനിയാഴ്ച ജര്‍മനിയിലെ ഹാംബര്‍ഗില്‍ ജി 20 ഉച്ചകോടിക്കിടെയാണ് രസകരമായ നിമിഷങ്ങള്‍ ക്യാമറക്കണ്ണുകള്‍ക്ക് വീണുകിട്ടിയത്. ട്രംപിനായി മാറ്റിവച്ച കസേരയില്‍ ഇരുന്നത് മകള്‍ ഇവാന്‍ക. അതും ചൈനയുടെ ഷി ചിന്‍പിംഗ്, തുര്‍ക്കി പ്രസിഡന്റ് തയിപ് എര്ദോഗന്, ജര്‍മനിയുടെ ആംഗല മെര്‍ക്കല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ എന്നിവരുടെ അടുത്തായാണ് ഇവാന്‍ക കസേര വലിച്ചിട്ടിരുന്നത്.
സമ്മേളന ഹാളിന്റെ പിന്നിലായി ഇരുന്നിരുന്ന ഇവാന്‍ക, പ്രസിഡന്റ് പുറത്തേക്കു പോയപ്പോള്‍ ഉടന്‍ പ്രധാന ടേബിളിലേക്ക് വന്നിരിക്കുകയായിരുന്നു. ലോക ബാങ്ക് പ്രസിഡന്റ് ആഫ്രിക്കയുടെ വികസനം സംബന്ധിച്ച് സംസാരിക്കുമ്പോഴായിരുന്നു സംഭവം. പുറത്തേക്കുപോകുന്ന നേതാക്കളുടെ കസേരകളില്‍ മറ്റുള്ളവര്‍ മുന്നോട്ടു കയറി ഇരിക്കാറുണ്ടെന്നും സംഭവം വിവാദമാക്കേണ്ടതില്ലെന്നുമാണ് അമേരിക്കന്‍ പ്രതിനിധികള്‍ ഇതു സംബന്ധിച്ച് പ്രതികരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല