സ്വന്തം ലേഖകന്‍: മലയാളി നഴ്സിനെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി പായിപ്പാട് സ്വദേശിനി ശാന്തി തോമസാണ്( 30) മരിച്ചത്. ദുബൈയിലെ എമിറേറ്റ് ആശുപത്രിയിലെ നെഴ്സായിരുന്നു ശാന്തി.
ഒരു മാസം മുമ്പാണ് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഭര്‍ത്താവ് ആന്റണി ജോസ് ദുബൈയിലെ ഹോട്ടല്‍ ജുമൈറയിലെ ജീവനക്കാരനാണ്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ശാന്തിയുടെ ഭര്‍ത്താവിന്റെ സഹോദരനാണ് മരണ വിവരം യുവതിയുടെ വീട്ടുകാരെ അറിയിച്ചത്. അതേസമയം യുവതിയുടെ മരണം കൊലപാതകമാണെന്ന് വീട്ടുകാര്‍ ആരോപിച്ചു.
ഭര്‍ത്താവായ ആലപ്പുഴ തത്തംപ്പള്ളി സ്വദേശിയായ ആന്റണി ജോസ് ശാന്തിയെ ഉപദ്രവിക്കുമായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നും യുവതിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. ശാന്തിയുടെ മരണകാരണമോ മറ്റു വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല