സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വയം പ്രഖ്യാപിത ഖലീഫയോ അതോ ഇസ്രയേല്‍ സൃഷ്ടിച്ച മൊസാദ് ചാരനോ? അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ രഹസ്യ ജീവിതം. ഇറാഖില്‍ ഐഎസിന്റെ സ്വയം പ്രഖ്യാപിത ഖലീഫയായി ഉയര്‍ന്നുവന്ന് ഒടുവില്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം ഭീകര സംഘടന സ്ഥിരീകരിച്ച അബൂബക്കര്‍ അല്‍ ബഗ്ദാദി യഥാര്‍ഥത്തില്‍ ആരാണ് എന്ന ചോദ്യം വീണ്ടും ചര്‍ച്ചയാകുകയാണ്.
യുഎസ് രഹസ്യ രേഖകള്‍ പുറത്തുവിട്ട് അമേരിക്കയുടെ നോട്ടപ്പുള്ളിയായ എഡ്വേര്‍ഡ് സ്നോഡന് പറയുന്നത് ബാഗ്ദാദി ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ് പരിശീലനം നല്കിയ ചാരനാണ് എന്നാണ്. ജൂത ദമ്പതികളുടെ മകനായി പിറന്ന ബാഗ്ദാദിയുടെ യഥാര്‍ഥ പേര് സിമോണ്‍ ഇലിയറ്റ് എന്നാണെന്നും സ്നോഡന് നേരത്തെതന്നെ വെളിപ്പെടുത്തിയിരുന്നു. ലോകത്തുടനീളമുള്ള ഇസ്ലാമിക, അറബ് സമൂഹത്തിനെതിരെ ചാരവൃത്തി നടത്താനും മനഃശാസ്ത്ര യുദ്ധത്തിലേര്പെടാനും ആയിരുന്നു ബഗ്ദാദിക്ക് മൊസാദ് പരിശീലനം നല്‍കിയത്.
ഇക്കാര്യങ്ങള്‍ എല്ലാം തന്നെ സ്നോഡന് പത്രങ്ങളിലൂടെയും വെബ്സൈറ്റുകളിലൂടെയും പങ്കുവെച്ചിരുന്നു. ബ്രിട്ടന്, ഇസ്രായേല്‍, യു.എസ് രഹസ്യാന്വേഷണ കൂട്ടുകെട്ടുമായി സഹകരിച്ച് ലോകത്തുടനീളമുള്ള തീവ്രവാദ ഭീകര സംഘങ്ങളെ ആകര്‍ഷിക്കുകയും ഏകീകരിക്കുകയും ചെയ്ത് ബഗ്ദാദി ജന്മം നല്കിയ ഒന്നാണ് ഐ.എസ് എന്നും സ്നോഡന് പറയുന്നു. ഇറാനിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ കണ്ടെത്തലും സമാനമായിരുന്നു. ഇസ്രായേലിനു ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളെയും ജനതകളേയും തകര്‍ത്ത് പശ്ചിമേഷ്യയെ മുഴുവന്‍ വരുതിയിലാക്കി വിശാല ഇസ്രായേല്‍ രൂപവത്കരിക്കുകയാണ് ഐഎസിലൂടെ ബഗ്ദാദിയും മൊസാദും ലക്ഷ്യമിട്ടതെന്നും ഇറാനിയന്‍ ഇന്റലിജന്‍സ് കണ്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല