സഖറിയ പുത്തന്‍കളം (കെറ്ററിംഗ്): പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷനോട് അനുബന്ധിച്ചു ‘സഭാ സമുദായ സ്നേഹം ആത്മാവില്‍ അഗ്നിയായി ക്നാനായ ജനത’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തപ്പെട്ട ഉപന്യാസ മത്സരത്തില്‍ മെഡ്വേ യൂണിറ്റിലെ മാത്യു പുളിക്കത്തൊട്ടിയില്‍ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് യൂണിറ്റിലെ സരിത ജീന്‍സും മൂന്നാം സ്ഥാനം ലിവര്‍പൂള്‍ യൂണിറ്റിലെ എബ്രഹാം നമ്പാനത്തേലും അര്‍ഹരായി. സമ്മാനങ്ങള്‍ യുകെകെസിഎ അവാര്‍ഡ് നൈറ്റില്‍ സമ്മാനിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല