മെഡിക്കല്‍ ബിരുദം നേടുന്ന ഒരാള്‍ പാലിക്കേണ്ട ചില ധര്‍മങ്ങള്‍ ഉണ്ട്, അതില്‍ ഒന്നാണ് രോഗികളുമായുള്ള ലൈംഗികബന്ധം ഉപേക്ഷിക്കുക എന്നത്, എന്നാല്‍ ഞെട്ടിക്കുന്ന ചില വെളിപെടുത്തലുമായ് ഡോക്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. തങ്ങളുടെ രോഗികളുമായുള്ള ലൈംഗികബന്ധം തെറ്റല്ലെന്ന് കരുതുന്നവരാണ് പകുതിയോളം ഡോക്റ്റര്മാരുമെന്ന് സര്‍വ്വേ. ഫാമിലി ഡോക്റ്റര്‍മാര്‍ ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം ബന്ധങ്ങള്‍ ഉള്ളത് ഗുണകരമാണെന്ന് കരുതുന്നതായും സര്‍വ്വേയില്‍ പറയുന്നു.
പള്‍സ് മാഗസിന് നടത്തിയ സര്‍വ്വേയിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. നിലവിലുള്ള മെഡിക്കല്‍ എത്തിക്ക്സിനു എതിരാണ് ഇതെങ്കിലും ലണ്ടനിലെ ജനറല്‍ ഡോക്ടര്‍ ആയ ഡോ: ടോണി ഗ്രേവാള്‍ പറയുന്നു : ‘ രോഗിയ്ക്കും ഡോക്ടര്‍ക്കും സമ്മതമാണെങ്കില്‍ അവര്‍ തമ്മിലുള്ള ലൈംഗിക ബന്ധങ്ങളെ എതിര്‍ക്കുന്നതില്‍ കാര്യമില്ല.’
‘കഴിഞ്ഞ 20 വര്‍ഷത്തെ മാറ്റത്തെ മുന്‍നിര്‍ത്തി ഞങ്ങള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ഗയിഡന്സ് ആണ് വേണ്ടത്. വികാരങ്ങളെ മാനിക്കുന്ന ചൂഷണങ്ങള്‍ ഇല്ലാത്ത ഒരു ഗയിഡന്സ്’
ഇപ്പോള്‍ നിലവിലുള്ള ഗയിഡന്സ് പറയുന്നത് , തൊഴില്‍ പരമായ അതിരുകള്‍ ലങ്കിക്കുന്ന, രോഗിയുടെയും സമൂഹത്തിന്റെയും വിശ്വാസം നഷ്ടപ്പെടുത്തുന്ന യാതൊരു തരത്തിലുള്ള വികാരങ്ങളും – ലൈംഗിക ബന്ധങ്ങള്‍ അടക്കം- ഒന്നും രോഗിയുമായ് ഉണ്ടാവരുത് എന്നുമാണ്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ഇതുവരെ പല ഡോക്ടര്‍മാരുടെയും റെജിസ്റ്റേഷന്‍ റദ്ദു ചെയ്തിട്ടുണ്ട്. ഉദാഹരണമായ് 2009 ല്‍ തന്റെ രോഗിയെ ഗര്‍ഭിണി ആക്കിയതിനോപ്പം അവരെ അബോര്ഷന് ചെയ്യാന്‍ സഹായിച്ചതിന് ഒരു ഡോക്ടറെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല