തോമസുകുട്ടി ഫ്രാന്‍സീസ് (ലിവര്‍പൂള്‍): ഒരു ദശാബ്ദക്കാലം യു കെ മലയാളി സമൂഹത്തിലെ കായിക പ്രേമികള്‍ക്ക് ആവേശം പകര്‍ന്നു കൊടുത്ത ആദരണീയനായ ജോണ്‍ മാഷിനോടുള്ള അനുസ്മരണാര്‍ത്ഥം വടം വലി മല്‍സരം നടത്തപ്പെടുന്നു.യു കെ യുടെ വിവിധ മേഖലകളില്‍ മലയാളി കൂട്ടായ്മകള്‍ സംഘടിപ്പിച്ചിരുന്ന വടം വലി, വോളിബോള്‍ മല്‍സര ക്വോര്‍ട്ടുകളില്‍ റഫറിയായി വിളങിയിരുന്നജോണ് മാഷ് കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു.
തന്റെ നീതിയുക്തമായ വിധിനിര്‍ണ്ണയത്തിനായി വിസിലൂതി ,കളികളത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി തെറ്റ് തിരുത്തി കൊടുത്തിരുന്ന ആ കായിക അദ്ധ്യാപകന്റെ ശിഷ്യഗണങള്‍ ധാരാളമുണ്ട് ഇവിടെ യുകെയില്‍. ജോണ്‍മാഷ് റഫറി മാത്രമായിരുന്നില്ല. നല്ലൊരു പരിശീലകന് കൂടിയായിരുന്നു. തന്റെ മികവാര്‍ന്ന പരിശീലനത്തിലൂടെ യുകെ യിലെ വിവിധ ഇടങളില്‍ ഒരു
ഡസനിലധികം വടം വലി ടീമുകളെ രൂപീകരിച്ചെടുക്കുവാന്‍ ആ മഹത് വ്യക്തിക്കു കഴിഞ്ഞിട്ടുണ്ട്.
അതിലൂടെ ഇവിടെയുള്ള മലയാളി സമൂഹത്തിനിടയില്‍ വടംവലിയെന്ന കായികമല്‍സരത്തിന് പുതിയ മാനങ്ങള്‍ സൃഷ്ടിക്കുവാനും ജോണ്‍ മാഷിനു കഴിഞ്ഞു . ജോണ്‍ മാഷിന്റെ രണ്ടാം ചരമ വാര്‍ഷികത്തിന് ശ്രാദ്ധാഞ്ജലിയര്പ്പിച്ചുകൊണ്ട് ലിവര്‍പൂളിലെ മലയാളി സമൂഹത്തിന്റെ
യും, ലിവവര്‍പൂള്‍ ടൈഗേഴ്സിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് വാശിയേറിയ ഈ വടംവലി മല്‍സരം നടത്തപ്പടുന്നത്.
സെപ്തംബര്‍ 30ന് ശനിയാഴ്ച ലിവര്‍പൂളിലെ Broadgreen International High School ന്റെ Outdoor courtല്‍ വച്ചാണ് മല്‍സരം നടത്തപ്പെടുക. ആവേശമുണര്‍ത്തുന്ന ഈ മല്‍സരത്തിന്റെ വിജയപൂര്‍ണ്ണമായ നടത്തിപ്പിനായി തോമസുകുട്ടി ഫ്രാന്‍സീസ്, ഹരികുമാര്‍ ഗോപാലന്, ബിജു ജോസഫ് എന്നി
വരുടെ നേതൃത്വത്തില്‍ ഒരു വലിയ കമ്മിറ്റി രൂപീകൃതമായി പ്രവര്‍ത്തനം തുടങിക്കഴിഞ്ഞു.
കേവലം 75 പൗണ്ട് മാത്രമാണ് മല്‍സരത്തിനുള്ള ടീം രെജിസ്റ്റ്രേഷന്‍ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഒന്നാം സമ്മാനം 1001 പൗണ്ട്, രണ്ടാം സമ്മാനം 701 പൗണ്ട്, മൂന്നാം സമ്മാനം 351 പൗണ്ട്, നാലാം സമ്മാനം 201 പൗണ്ടും ലഭിക്കുന്ന തിനോടൊപ്പം ആകര്‍ഷണീയമായ ട്രോഫി കളും
വിജയികളായ ടീമുകള്‍ക്ക് നല്കപ്പെടുന്നു. കൂടാതെ മല്‍സരത്തില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ജോണ്‍ മാഷിനോടുള്ള ആദരവ് സൂചകമായി പ്രത്യേക മെമന്റൊകളും അതുപോലെ തന്നെ എല്ലാ ടീം അംഗങ്ങള്‍ക്കും പ്രത്യേക മെഡലുകളും സമ്മാനിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിക്കുന്നു.
ടീം രെജിസ്റ്റ്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ക്ക് ദയവായി ബന്ധപ്പെടുക,
Harikumar Gopalan 07963387035
Jose Emmanuel 07857592158
Biji Varghese 07538369676
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല