1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2011

ലണ്ടന്‍: ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണില്‍വച്ച് കൊല്ലപ്പെട്ട ആനി ഹിന്റോച്ചിനെ അച്ഛനമ്മമാര്‍ അവസാനമായി സന്തോഷത്തോടെ കണ്ടത് ഒരു പ്രൈവറ്റ ജറ്റില്‍വച്ചാണ്. താന്‍ സ്വപ്‌നം കണ്ടുതുപോലെ ഒരു ഭര്‍ത്താവ് തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷ അന്ന് ആനിയുടെ മനസിലുണ്ടായിരുന്നു. അത് കഴിഞ്ഞ മണിക്കൂറുകള്‍ക്കുള്ളിലാണ് ഷ്രീന്‍ ദിവാനി ആനിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ആനിയ്ക്ക് സമ്മാനമായി 25,000പൗണ്ടിന്റെ എന്‍ഗെയ്ജ്‌മെന്റ് റിംഗും ഒരു ചുവന്ന റോസാപുഷ്പവും, പാരീസിലെ റിറ്റ്‌സ് ഹോട്ടലില്‍വച്ച് ഒരു പാര്‍ട്ടിയും നല്‍കി.

അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം മുംബൈയില്‍വച്ച് ഇവര്‍ വിവാഹിതരായി. എന്നാല്‍ നവംബറില്‍ കേപ്പ്ടൗണില്‍ ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കിടെ ആനി കൊലപ്പെടുകയും ചെയ്തു.

കേസില്‍ പോലീസ് സംശയിക്കുന്നത് ദിവാനിയെയാണ്. ആനിയെ കൊലപ്പെടുത്താനായി ദിവാനി വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തുകയായിരുന്നെന്നാണ് അവര്‍ പറയുന്നത്. ഈ ആഴ്ച 31 കാരനായ ദിവാനി കോടതിയെ അഭിമൂഖീകരിക്കാന്‍ പോകുകയാണ്. ആനിയുടെ 10 ബന്ധുക്കള്‍ കോടതിയില്‍ ഹാജരാവും, ദിവാനിയെ സൗത്ത് ആഫ്രിക്കയ്ക്ക് വിട്ടുകൊടുക്കണോ എന്ന തീരുമാനിക്കുന്നത് ഇവരായിരിക്കും. ഇതിനായി ഇവര്‍ സ്വീഡനില്‍ നിന്നും ലണ്ടനിലേക്ക് ഉടന്‍ പുറപ്പെടും.

ആനിയും ദിവാനിയും ഒരുമിച്ച് ജെറ്റില്‍ നിന്നെടുത്ത ഫോട്ടോകള്‍ ബന്ധുക്കള്‍ക്ക് ഏറെ വിലപ്പെട്ടതാണ്. ആനിയെ അവസാനമായ പൂര്‍ണ സന്തോഷവതിയായി കണ്ട നിമിഷങ്ങളായിരുന്നു അത്. ദിവാനിക്കൊപ്പം പോകുമ്പോള്‍ എങ്ങോട്ടാണ് പോകുന്നതെന്നുപോലും ആനിയ്ക്ക് അറിയില്ലായിരുന്നു. എയര്‍പോര്‍ട്ടിലെത്തിയശേഷം ഗ്രൗണ്ട് സ്റ്റാഫിനോട് ചോദിച്ചാണ് തങ്ങള്‍ ഏത് രാജ്യത്താണുള്ളതെന്ന് ആനി മനസിലാക്കിയതെന്ന് അവളുടെ അച്ഛന്‍ ഓര്‍ക്കുന്നു.

ഷ്രീന്‍ ദിവാനിക്ക് തന്നെ സ്‌നേഹിക്കാന്‍ കഴിയുമോ എന്ന് കാര്യത്തില്‍ ഉറപ്പില്ലാത്തതിനാല്‍ ആനിയ്ക്ക് ഈ വിവാഹത്തിനു താല്‍പര്യമില്ലായിരുന്നു. എന്നാല്‍ താനൊരുപാട് വൈകിപ്പോയി എന്ന് മനസിലാക്കിയ ആനി വിവാഹത്തിന് സമ്മതിക്കുകയായിരുന്നെന്നാണ് ആനിയുടെ കസിന്‍ സ്‌നേഹ ഹിന്റോച്ച ഡിക്ടറ്റീവുകളോട് പറഞ്ഞത്. ആനിയ്ക്ക് ഹമിമൂണിന് പോകാന്‍ താല്‍പര്യമില്ലായിരുന്നെന്നും പോകുന്നതിന് കുറച്ചുമുന്‍പ് മാത്രമാണ് എങ്ങോട്ടാണ് പോകുന്നതെന്ന് അറിഞ്ഞതെന്നും സ്‌നേഹ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 7 ന് ദിവാനിയെ അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ സ്‌നേഹ തന്റെ സംശയങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചതാണ്. ആ സമയത്ത് ദിവാനിയെ സംശയിച്ചിരുന്നില്ല. ആനിയെ ദിവാനി വല്ലാതെ നിയന്ത്രിച്ചിരുന്നെന്നും രണ്ട് വര്‍ഷത്തിനു മുമ്പ് കണ്ട ദിവാനിയല്ല ഇപ്പോഴുള്ളതെന്നും അയാള്‍ നന്നായി മാറിയിട്ടുണ്ടെന്നും ആനി പറഞ്ഞിരുന്നതായി സ്നേഹ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ ഇവരുടെ ജീവിതത്തിലെ അസ്വാരസ്വങ്ങള്‍ സ്‌നേഹയെ അറിയിച്ചുകൊണ്ട് എസ്.എം.എസുകളും ആനി അയച്ചിട്ടുണ്ടെന്ന് സ്‌നേഹ വെളിപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.