1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2017

സ്വന്തം ലേഖകന്‍: ഡല്‍ഹിയിലെ പണക്കാരില്‍ നിന്ന് മോഷ്ടിച്ച പണം കൊണ്ട് ബിഹാറിലെ പാവങ്ങള്‍ക്ക് കല്യാണം, ഇന്ത്യന്‍ റോബിന്‍ഹുഡാകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. റോബിന്‍ഹുഡാവാന്‍ ശ്രമിച്ച 27 കാരനായ ഇര്‍ഫാന്‍ എന്ന ബീഹാര്‍ സ്വദേശിയെയാണ് ഡല്‍ഹി പോലീസ് പിടികൂടിയത്. തലസ്ഥാന നഗരിയിലെ 12 ഇടങ്ങളില്‍ നിന്നും മോഷ്ണം നടത്തിയതിനാണ് അറസ്റ്റ്.

ദില്ലിയിലെ സമ്പന്ന കുടുംബങ്ങളില്‍ നിന്നും വിലകൂടിയ വസ്തുക്കള്‍ മോഷ്ടിച്ചുണ്ടാക്കിയ പണമുപയോഗിച്ച് ബീഹാറിലെ വിവിധ ഗ്രാമങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളും, എട്ടോളം നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹവും ഇയാള്‍ നടത്തി കൊടുത്തു. സാമൂഹ്യ പ്രവര്‍ത്തനത്തിനായി പണം നല്‍കുമ്പോളും തന്റെ അക്കൗണ്ടിലേക്കും ഒരംശം നീക്കി വെച്ചതാണ് ഇര്‍ഫാനെ പൊലീസ് വലയില്‍ വീഴ്ത്തിയത്.

അഞ്ചാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ഇയാള്‍ ദില്ലിയിലെ സമ്പന്നരുടെ വീടുകളില്‍ നിന്നും ആഡംബര കാറുകളടക്കം അനേകം വസ്തുക്കള്‍ മോഷ്ടിച്ചിരുന്നു. ഇത് വിറ്റ് കിട്ടുന്ന പണം കൊണ്ട് പൊതുപ്രവര്‍ത്തനത്തിന് പുറമെ റോളക്‌സ് വാച്ചുകള്‍ മേടിച്ച് കൂട്ടുകയും, ദിവസങ്ങള്‍ക്ക് മുന്‍പ് ഹോണ്ട സിവിക്ക് കാര്‍ മേടിക്കുകയും ചെയ്തു. പാവപ്പെട്ടവര്‍ക്ക് സഹായമെത്തിച്ച് നല്‍കുന്ന ഇര്‍ഫാനെ സാമുഹിക പ്രവര്‍ത്തനായി മാത്രം കണ്ടിരുന്ന ബീഹാറിലെ പൂപ്രി നിവാസികളെ അറസ്റ്റ് വാര്‍ത്ത ഞെട്ടുച്ചിരിക്കുകയാണ്.

മോഷ്ണ മുതല്‍ വിറ്റ് കിട്ടുന്ന പണം കൊണ്ട് ദില്ലിയിലെ മുന്തിയ ഹോട്ടലുകളിലും, ക്ലബുകളിലും ഇയാള്‍ പണമൊഴുക്കി പാര്‍ട്ടി നടത്തിയെന്നും പൊലീസ് കണ്ടെത്തി. കള്ബില്‍ തനിക്ക് ഇഷ്ടപ്പെട്ട ഗാനം പ്ലേ ചെയ്യുന്നതിനായി പതിനായിരം രൂപ മുടക്കിയ വിവരവും ഇര്‍ഫാന്‍ തന്നെ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. സമ്പന്നനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബോജ്പൂരി സിനിമയിലെ ഒരു നടിയേയും പ്രണയം നടിച്ച് ഇയാള്‍ കബളിപ്പിച്ചതായി ആരോപണമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.