സ്വന്തം ലേഖകന്‍: കുട്ടിപ്പാവാടയിട്ട് പൊതുസ്ഥലത്ത് നടക്കുന്ന വീഡിയോ സമൂഹ മാധ്യമത്തിട്ട യുവതി സൗദിയില്‍ അറസ്റ്റില്‍. സൗദി അറേബ്യയിലെ വസ്ത്രധാരണം സംബന്ധിച്ച കടുത്ത നിബന്ധനകള്‍ ലംഘിച്ച യുവതി കുട്ടിപ്പാവാടയിട്ട് കോട്ടയ്ക്കുള്ളിലൂടെ നടക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ യുവതി അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊതുസ്ഥലത്ത് മിനിസ്കര്‍ട്ട് ധരിച്ച് സഞ്ചരിച്ചതിനും വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിനുമാണ് യുവതി അറസ്റ്റിലായിരിക്കുന്നത്. രാജ്യത്തിന്റെ ഇസ്ലാമിക് വസ്ത്രധാരണ രീതിയെ യുവതി അപമാനിച്ചെന്നാണ് അധികൃതര്‍ പറയുന്നത്. മിനിസ്കര്‍ട്ട് ധരിച്ചുകൊണ്ടുള്ള തന്റെ വീഡിയോ യുവതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്ന് അനുചിതമായ വസ്ത്രധാരണത്തിന്റെ പേരിലാണ് അറസ്റ്റ്. അറസ്റ്റിലായ യുവതിയുടെ പേര് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. റിയാദില്‍ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചരിത്രപ്രസിദ്ധമായ ഒരു കോട്ടയ്ക്കുള്ളിലൂടെ യുവതി ഒറ്റയ്ക്കു നടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും യുവതിക്കെതിരെ ശക്തമായ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല