അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമ, അഫ്ഗാനിസ്ഥാനിലെ യുഎസ് സേനാ മേധാവി ജനറല്‍ ഡേവിഡ് പെട്രയസ് എന്നിവരെ വധിക്കുന്ന കാര്യം അല്‍ ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ ആലോചനയിലുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍.
ഇവര്‍ കയറിയ വിമാനം അഫ്ഗാന്-പാക് മേഖലയ്ക്കു മുകളിലൂടെ പറക്കുമ്പോള്‍ തകര്‍ക്കാനായിരുന്നു ആലോചന. എന്നാല്‍ ഈ പദ്ധതി ആലോചനാഘട്ടത്തില്‍ മാത്രമേ എത്തിയിരുന്നുള്ളുവെന്നാണ് റിപ്പോര്‍ട്ട്.
ലാദന് കൊല്ലപ്പെട്ട പാക്കിസ്ഥാനിലെ അബട്ടാബാദിലെ വസതിയില്‍ നിന്നു കിട്ടിയ രേഖകളിലാണ് ഈ സൂചനയുള്ളത്. സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ പത്താം വാര്‍ഷികത്തിന് യുഎസില്‍ ആക്രമണം നടത്താനും ലാദന് ആലോചിച്ചിരുന്നു. സഹായിയായ എത്തിയ അബ്ദുല്‍ റഹ്മാനുമായി ലാദന് ആക്രമണ കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല