കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ വിശ്വസ്തനും ഉപദേശകനുമായ ജാന്‍ മുഹമ്മദ് ഖാന്‍ കൊല്ലപ്പെട്ടു. സഹോദരന്‍ വധിക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ജാന്‍ മുഹമ്മദ് താലിബാന്‍ തീവ്രവാദികളാല്‍ കൊല്ലപ്പെടുന്നത്. കര്‍സായിയുടെ മുതിര്‍ന്ന ഉപദേശകനും മുന്‍ ദക്ഷിണ ഉറുസ്ഗാന്‍ പ്രവിശ്യാ ഗവര്‍ണറുമാണ് മുഹമ്മദ് ഖാന്‍.
പ്രാദേശികസമയം, ഇന്നലെ രാത്രി എട്ടു മണിയോടെ ഭീകരര്‍ കാബൂളിലെ ഖാന്റെ വസതിയ്ക്കു നേരെ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നിയമജ്ഞനും കാബൂള്‍ സഭാംഗവുമായ ഹാഷം അതന്‍വാളും കൊല്ലപ്പെട്ടു. സംഭവത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.
നാറ്റോ സേന പിന്മാറ്റം തുടങ്ങിയതോടെ ബാമിയന്‍ പ്രവിശ്യയുടെ സുരക്ഷാച്ചുമതല അഫ്ഗാന്‍ സൈന്യം ഏറ്റെടുത്തതിനു തൊട്ടുപിന്നാലെയാണ് താലിബാന്‍ ആക്രമണം നടത്തിയത്. തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. രണ്ട് തീവ്രവാദികളാണ് ഖാന്റെ വസതിയില്‍ കടന്നുകയറി ആക്രമണം നടത്തിയതെന്ന് പോലീസ് മേധാവി അയൂബ് സലാംഗി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല