സ്വന്തം ലേഖകന്‍: ഇറാഖ് ജയിലില്‍ കുടുങ്ങിയ 39 ഇന്ത്യക്കാരുടെ മോചനം, ഇന്ത്യ സന്ദര്‍ശിക്കുന്ന ഇറാഖ് വിദേശകാര്യ മന്ത്രിയുമായി സുഷമ സ്വരാജ് ചര്‍ച്ച നടത്തും. മൊസൂളില്‍ നിന്ന് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരുടെ മോചനവുമായി ബന്ധപ്പെട്ട് ഇറാഖി വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍ ജാഫരിയുമായി തിങ്കളാഴ്ചയാണ് സുഷമാ സ്വരാജ് കൂടിക്കാഴ്ച നടത്തുന്നത്.
മൂന്ന് വര്‍ഷം മുമ്പാണ് ഇന്ത്യന്‍ തൊഴിലാളികളെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ഇവരുടെ മോചനത്തിനായിട്ടാണ് ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇബ്രാഹിം അല്‍ ജാഫരി തിങ്കളാഴ്ച ഇന്ത്യയിലെത്തും. തിങ്കളാഴ്ച മുതല്‍ ജൂലൈ 28 വരെയാണ് ഇബ്രാഹിം അല്‍ ജാഫരി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത്.
ഐഎസ് ഭീകരരെ പൂര്‍ണ്ണമായും തുരത്തി മൊസൂള്‍ പിടിച്ചെടുത്തെന്ന് രണ്ടാഴ്ച മുമ്പ് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചിരുന്നു. മൊസൂള്‍ ഇറാഖ് സൈന്യം തിരിച്ചു പിടിച്ചതോടെ തടവിലാക്കപ്പെട്ട ഇന്ത്യക്കാര്‍ ഉടന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങള്‍. ബന്ദികള്‍ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചെങ്കിലും ഇവരുടെ മോചനം അനിശ്ചിതമായി നീളുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല