ബെല്‍ഫാസ്റ്റ്: ഡൗണ്‍ ആന്റ് കോണര്‍ രൂപതയിലെ സെന്റെ് പോള്‍സ് പള്ളിയില്‍ വച്ച് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മലയാളി സമൂഹം പിതാവിന് സ്‌നേഹോഷ്മളമായ വരവേല്‍പ്പു നല്‍കി.
16.7.11 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഭാരത അപ്പോസ്ഥലനായ തോമാശ്ലീഹായുടെ രൂപത്തിന്റെ ആശിര്‍വാദ കര്‍മ്മം സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ കൂരിയ പ്രഥമ മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ നിര്‍വഹിച്ചു.
തുടര്‍ന്നു നടന്ന സമൂഹബലിയില്‍ അഭിവന്ദ്യ പിതാവ് മുഖ്യ കാര്‍മ്മികനായിരുന്നു. ഫാദര്‍ ജോസഫ് കറുകയിലും ഫാദര്‍ ആന്റണി പെരുമായനും സഹകാര്‍മ്മികരായിരുന്നു.അഭിവന്ദ്യപിതാവിനെ സെന്റ് പോള്‍ വികാരി റവ ആന്റണി ഡെവ്‌ലിന്‍ സ്വാഗതം ചെയ്തു.
വികാരി ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തില്‍ തൊമാശ്ലീഹായെ മാതൃകയാക്കി വിശ്വാസത്തിലും പ്രത്യാശയിലും സ്‌നേഹത്തിലും ജീവിതം പടുത്തുടയര്‍ത്താന്‍ അദ്ദേഹം വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. തുടര്‍ന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മലയാള തനിമ നിലനിര്‍ത്തിക്കൊണ്ടുള്ള പ്രദക്ഷിണ ആയിരുന്നു. ദിവ്യബലിയുടെ അവസാനം വികാരി ആന്റണി പെരുമായന്‍ പിതാവിനും, തിരുക്കര്‍മ്മങ്ങളില്‍ സഹകരിച്ച എല്ലാവര്‍ക്കും കൃതജ്ഞത പറഞ്ഞു.
ദിവ്യബലിക്കുശേഷം സെന്റ് ഡൊമനിക് ഗ്രാമര്‍ സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന പൊതു സമ്മേളനത്തില്‍ സീറോ മലബാര്‍ സഭയുടെ നോര്‍ത്തേണ്‍ അയര്‍ലണ്ട്- വെബ് സൈറ്റ് (sms belfast.org) ഉദ്ഘാടനം ചെയ്തു. തുടര്‍ന്നുള്ള എല്ലാ ഔദ്യോഗിക പരിപാടികളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിയ്ക്കുന്നതാണെന്ന് വികാരി അറിയിച്ചു. പൊതുയോഗത്തോടനുബന്ധിച്ച് ഡൗണ്‍ ആന്റ് കൊണര്‍ രൂപതയിലുള്ള എല്ലാ കുര്‍ബ്ബാനാ കേന്ദ്രങ്ങളില്‍ നിന്നും വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു. 7.30ന് സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
അഭിവന്ദ്യ ബോസ്‌കോ പിതാവിന് സ്വീകരണവും സണ്‍ഡേ സ്‌ക്കൂള്‍ ഉദ്ഘാടനവും
15.7.11 വെള്ളിയാഴ്ച 6PM ന് ആന്‍ട്രിമിലുള്ള ഹോളി വെല്‍ ഹോസ്പിറ്റല്‍ ചപ്പലില്‍ വച്ച് അഭിവന്ദ്യ പിതാവിന് സ്വീകരണം നല്‍കി. തുടര്‍ന്ന് പിതാവിന്റെ മുഖ്യ കാര്‍മ്മികത്തിതല്‍ ദിവ്യബലി അര്‍പ്പിച്ചു. അതിനുശേഷം ആന്‍ട്രിം സണ്‍ഡേ സ്‌ക്കൂളിന്റെ ഉദ്ഘാടനം പിതാവ് നിര്‍വഹിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല