തന്റെ കുട്ടികളെ ഇന്റര്‍നെറ്റ് വഴി വില്ക്കാന് ശ്രമിച്ചതിനു മാതാവിനെ ഓസ്ട്രെലിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രീലോഗിലെ സൌതേന് സിറ്റിയിലുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥരാണ് ഓണ്‍ലൈന്‍ ലേല വില്പന സൈറ്റായ ഇ-ബെ വഴി ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ വില്ക്കാന് ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നു പോലീസില്‍ അറിയിച്ചത്.
പത്തു വയസ്സ് പോലും തികയാത്ത ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ആണത്രേ വില്ക്കാന് വെച്ചിരുന്നത്, കുട്ടികളുടെ ഫോട്ടോയും സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പോലീസ് പിടിയിലായ മാതാവ് പറയുന്നത് താനിതൊക്കെ തമാശയ്ക്ക് ചെയ്തതാണ് എന്നാണു. എന്തായാലും ഈ പ്രശ്നം പോലീസ് ഗുരുതരമായ് തന്നെയാണ് കാണുന്നത്. ഇത്തരം പ്രവര്‍ത്തികളെ നിരുല്സാഹപ്പെടുത്താനുള്ള ശ്രമത്തിലാണവര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല