1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2011

സ്വന്തം മരണാന്തര ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കുക എന്നത് നമുക്കാര്‍ക്കും സങ്കല്പിക്കാന്‍ പോലും പറ്റാത്ത കാര്യമാണ് എന്നാല്‍
ആസ്ട്രിയയില്‍ സ്വന്തം മരണാനന്തര ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നതിനെ തുടര്‍ന്നുണ്ടായ ഞെട്ടലില്‍ ഒരു സ്ത്രീ മരണപ്പെട്ടു.

നാല്പ്പത്തിയൊമ്പത്കാരിയായ ഫഗില്യൂ മുഖമാറ്സ്യാവാന് ഈ ദൌര്‍ഭാഗ്യത്തിന് പാത്രമായിയിരിക്കുന്നത്. മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതിനെ തുടര്‍ന്ന് മരണപ്പെട്ടുവെന്നു (തെറ്റു)ധരിച്ച ഇവരുടെ സംസകരണ ചടങ്ങുകള്‍ക്കിടയിലാണ് ഇവര്‍ പുനര്‍ജനിച്ചത്, അതും തന്റെ മിത്രങ്ങളും ബന്ധുക്കളും അവളുടെ ആത്മാവിനെ സ്വര്‍ഗത്തിലേക്ക് എടുത്തു കൊള്ളേണമേ എന്ന് പ്രാര്‍ത്ഥിക്കുന്ന സമയത്ത്.

സംസ്കരണ ചടങ്ങില്‍ പങ്കെടുതവരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് ഫഗില്യൂ ശവപ്പെട്ടിയില്‍ നിന്നും ‘ഉയിര്‍ത്തെഴുന്നറ്റ്’ നിലവിളിക്കാന്‍ തുടങ്ങിയത്. വീട്ടില്‍ വെച്ചുണ്ടായ നെഞ്ച് വേദനയെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലമായിരുന്നു അവരുടെ ‘ആദ്യമരണം’.

അപ്രതീക്ഷിത ‘പുനര്‍ജനനത്തിനും’ തുടര്‍ന്നുണ്ടായ മരണത്തിനും ശേഷം രോഷാകുലനായ അവരുടെ ഭര്‍ത്താവ് ഫഗിളി മുഖമാറ്സ്യാവാന് (51 ) പറയുന്നു: ‘ അവളുടെ കണ്ണുകള്‍ ഇളകുന്നുണ്ടായിരുന്നു, ഞങ്ങള്‍ വളരെ വേഗം തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചു. പക്ഷെ വെറും പന്ത്രണ്ടു മിനുട്ട് മാത്രമാണ് വീണ്ടും മരിക്കുന്നത് വരെ തീവ്രപരിചരണ വിഭാഗത്തില്‍ അവള്‍ ജീവിച്ചത്’
‘എനിക്ക് വല്ലാത്ത ദേഷ്യമുണ്ട്, ഉത്തരം കിട്ടിയേ പറ്റൂ… കാരണം ഡോക്റ്റര്‍മാര്‍ ആദ്യം മരിച്ചെന്നു പറഞ്ഞപ്പോള്‍ അവള്‍ ശരിക്കും മരിച്ചിരുന്നില്ല, ഒരുപക്ഷെ എന്റെ ഭാര്യയെ രക്ഷിക്കാമായിരുന്നു’

സംഭവത്തിന്‌ കാരണക്കാരായ ഹോസ്പിറ്റല്‍ അന്വേഷണത്തിന് ഉത്തരവിട്ടുട്ടുണ്ടെന്നു പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.