സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ കുടിയേറ്റക്കാര്‍ വിധേയരാകുന്നത് ക്രൂരമായ പോലീസ് പീഡനത്തിന്, ഗുരുതരമായ ആരോപണവുമായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച്. തുറമുഖ നഗരമായ കലായിസിലെ അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും ഫ്രഞ്ച് പൊലീസ് നിരന്തരം പീഡിപ്പിക്കുന്നതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടിലാണ് ആരോപണം ഉന്നയിക്കുന്നത്.
ഫ്രഞ്ച് പൊലീസിന്റെയും കലാപ വിരുദ്ധ സേനയുടെയും അംഗങ്ങള്‍ പ്രകോപനമില്ലാതെ അഭയാര്‍ഥികളുടെ കുട്ടികള്ക്കെതിരെപ്പോലും അതിക്രമം നടത്തുന്നതായും കുരുമുളക് സ്പ്രേ പ്രയോഗിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ഇത് ശ്രദ്ധയില്‍പെട്ടിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കുടിയേറ്റക്കാരായി എത്തിയവരുടെ ഭക്ഷണം, വസ്ത്രം ബ്ലാങ്കറ്റുകള്‍, വെള്ളം എന്നിവ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
യാത്രക്കിടയിലും ഉറങ്ങുമ്പോഴും കുട്ടികള്‍ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിക്കുന്നതും സ്ഥിരം സംഭവമാണ്. നിരവധി അഭയാര്‍ഥികളുമായി സംസാരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ഫ്രഞ്ച് അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. ആരോപിണങ്ങള്ക്ക് ഒരു തെളിവുമില്ലെന്നും പൊലീസ് കടുത്ത സുരക്ഷാ പ്രശ്നങ്ങളാണ് നേരിടുന്നതെന്നും ഇത് നിയമപാലനം മുന്‍നിര്‍ത്തിയാണെന്നുമാണ് അധികൃതരുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല