സ്വന്തം ലേഖകന്‍: 2002 ല്‍ ഇന്ത്യയ്ക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ ആലോചിച്ചിരുന്നു, വെളിപ്പെടുത്തലുമായി മുന്‍ പാക് പ്രസിഡന്റ് പര്‍വേശ് മുഷ്റഫ്. 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിനു പിന്നാലെ സംഘര്‍ഷം കടുത്തു നിന്ന പശചാത്തലത്തിലാണ് 2002 ല്‍ ഇന്ത്യയ്ക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ പാകിസ്താന് ഒരുങ്ങിയിരുന്നതായി വെളിപ്പെടുത്തല്‍.
ജാപ്പനീസ് ദിനപത്രമായ മൈനീച്ചി ഷിംബൂണിന് നല്കിയ അഭിമുഖത്തിലാണ് മുഷറഫിന്റെ വെളിപ്പെടുത്തല്‍. ആണവായുധങ്ങള്‍ പ്രയോഗിക്കണോ വേണ്ടയോ എന്ന കാര്യം ആലോചിച്ച് നിരവധി രാത്രികള്‍ കഴിച്ചുകൂട്ടി. എന്നാല്‍ തിരിച്ചടി ഭയന്നാണ് പിന്മാറിയതെന്നും മുഷറഫ് പറയുന്നു. അക്കാലയളവില്‍ ഇന്ത്യയോ പാക്കിസ്ഥാനോ മിസൈലുകളില്‍ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ചിട്ടില്ലായിരുന്നുവെന്നും മുഷറഫ് വ്യക്തമാക്കി.
ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് അക്കാലത്ത് മുഷറഫ് പറഞ്ഞതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അക്കാലത്ത്, പാക് സൈനിക മേധാവിയായിരുന്ന മുഷറഫ് പിന്നീട് നവാസ് ശരീഫിനെ പുറത്താക്കി അധികാരം പിടിക്കുകയും 2008 വരെ പ്രസിഡന്റായി തുടരുകയും ചെയ്തു. ബേനസീര്‍ ഭൂട്ടോ വധത്തില്‍ പങ്ക് ആരോപിക്കപ്പെട്ട മുശര്‍റഫ് നിലവില്‍ ദുബായില്‍ അഭയം തേടിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല