ബ്ലാക്ക്ബേണ്‍: സെന്റ് ജോസഫ് പള്ളിയില്‍ നടന്ന ഭാരത അപ്പോസ്തോലന്‍ തോമാശ്ലീഹായുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. വൈകുന്നേരം നാലിന് ഫാ: ഐവാന്‍ മുത്തനാട്ട്, ഫാ: തോമസ് കളപ്പുരയ്ക്കല്‍, ഫാ: മൈക്കിള്‍ വാട്ടേഴ്സ് തുടങ്ങിയവര്‍ അര്‍പ്പിച്ച ദിവ്യബലിയോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. ട്രിനിറ്റി ഇന്റീരിയല്‍സ് നിര്‍മ്മിച്ച രൂപക്കൂടിന്റെ വെഞ്ചരിച്ച് ഫാ: മുത്തനാട് നിര്‍വഹിച്ചു. ദിവ്യബലിയേതുടര്ന്ന് നടന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ മുത്തുക്കുടകളും പതാകകളും അണി നിരന്നു. വിശുദ്ധതോമാശ്ലീഹായുടെ തിരുസ്വപ്നവും പ്രദക്ഷിണത്തില്‍ സംവഹിച്ചു.
പ്രദക്ഷിണത്തെത്തുടര്ന്ന് നേര്‍ച്ച വിതരണവും പാരിഷ്ഹാളില്‍ കലാപരിപാടികളും അരങ്ങേറി. തോമാശ്ലീഹായുടെ ജീവിത ചരിത്രം ആസ്പദമാക്കി കുട്ടികള്‍ അവതരിപ്പിച്ച സ്കിറ്റും, മുഴുവന്‍ കുടുംബങ്ങളെയും പങ്കെടുപ്പിച്ച് ഫാ: ഐവാന്‍ മുത്തനാട്ട് സംഘടിപ്പിച്ച ക്വിസ് മത്സരവും ഏറെ പ്രശംസ പിടിച്ചുപറ്റി. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. ബിജു, സന്തോഷ് ജോസഫ്, ഷിബു വെളുത്തേപ്പള്ളില്, സ്വപ്ന സുനില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
കൂടുതല്‍ ഫോട്ടോകള്‍ കാണാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
http://pinkydigital.smugmug.com/Events/Blackpool-Feast/18093938_5Psm33
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല