റജി ഫിലിപ് തോമസ് (ലണ്ടന്‍): യുകെയിലെ ഭാഷാസ്നേഹികളുടെ പൊതുവേദിയായ ലണ്ടന്‍ മലയാള സാഹിത്യവേദി ഭാരവാഹികളെ തെരെഞ്ഞെടുത്തു. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
റജി നന്തികാട്ട് സംഘടനയുടെ ജനറല്‍ കണ്‍വീനര്‍ ആയി തുടരും. ടോണി ചെറിയാന് ചാരിറ്റി വിഭാഗം കണ്‍വീനര്‍ ആകും. നാടക കലാകാരനും സംഘാടകനുമായ ജെയ്സണ്‍ ജോര്‍ജ് സംഘടനയുടെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും. ജോബി ജോസഫിനെ സാഹിത്യ വിഭാഗം കണ്‍വീനറായും ഷാജന് ജോസഫിനെ സാമ്പത്തിക വിഭാഗം ഭാരവാഹിയായും തെരഞ്ഞെടുത്തു. റോയി വര്‍ഗീസ്(ചാരിറ്റിജോയിന്റ് കണ്‍വീനര്‍), ജോഷി കുളത്തുങ്കല്‍ (കലാ സാംസ്കാരികംജോയിന്റ് കണ്‍വീനര്‍), സീനജ് തേത്രോന്‍(സാഹിത്യംജോയിന്റ് കണ്‍വീനര്‍), ഏബ്രഹാം വര്‍ക്കി (സാമ്പത്തികംജോയിന്റ് കണ്‍വീനര്‍) എന്നിവരാണു മറ്റു ഭാരവാഹികള്‍.
സംഘടനയുടെ ഉപദേശസമിതി അംഗങ്ങളായി സി.എ.ജോസഫ്, അഡ്വ. സന്ദീപ് എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല