ഇന്നു അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരുന്ന വാറ്റ് നിരക്കിലെ വര്‍ദ്ധന മൂലം കുടുംബങ്ങളുടെ വാര്‍ഷിക ബജറ്റിന് പ്രതിവര്‍ഷം 520 പൗണ്ട് വരെ കനം കൂടും.സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നായ വാറ്റ് നിരക്ക് 2.5 ശതമാനം കൂടി 20 ശതമാനത്തില്‍ എത്തും.സാമ്പത്തിക ഞെരുക്കത്തില്‍ ഉഴലുന്ന കുടുംബങ്ങള്‍ക്ക് ഇരുട്ടടി സമ്മാനിക്കുന്നതാണ് കൂട്ടുകക്ഷി സര്‍ക്കാരിന്റെ ഈ പുതുവര്‍ഷ സമ്മാനം.
പുതു വര്‍ഷത്തില്‍ നിലവില്‍ വന്ന അധിക ഡ്യൂട്ടിക്കു പുറമെ വാറ്റ് നിരക്കിലെ വര്‍ധനയും കൂടിയാവുമ്പോള്‍ പെട്രോള്‍ വില മൂന്നര പെന്‍സ് വര്‍ദ്ധിക്കും.ഇലക്ട്രോണിക് സാധനങ്ങള്‍ ,ടെലിഫോണ്‍ ബില്‍ ,പുറത്തു നിന്നുള്ള ഭക്ഷണം,വിമാനയാത്ര എന്നിവയ്ക്കെല്ലാം ഇനി ചിലവേറും.പെട്രോള്‍ വിലയിലെ വര്‍ദ്ധന എല്ലാ മേഖലയിലും വരുത്തുന്ന വില വര്‍ദ്ധന ഇതിനു പുറമെയാണ്.
ഫെബ്രുവരി ഒന്നാം തീയതി വരെ അധിക നിരക്കിലുള്ള വാറ്റ് കൌണ്ടറില്‍ പണം അടക്കുമ്പോള്‍ ഈടാക്കാന്‍ സര്‍ക്കാര്‍ ഷോപ്പുകളെ അനുവദിച്ചിട്ടുണ്ട്.അതിനര്‍ത്ഥം ഷെല്‍ഫില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള വില പുതിയ നിരക്കിലുള്ള വാറ്റ് ചേര്ത്തതാകണമെന്നില്ല.കൌണ്ടറില്‍ പണം അടക്കുമ്പോള്‍ ആയിരിക്കും യഥാര്‍ത്ഥ വിലയറിയുക.
അതേസമയം വാറ്റ് വര്‍ദ്ധന മൂലം 2011 -ലെ ആദ്യത്തെ മൂന്ന് മാസം 2200 മില്ല്യന്‍ കച്ചവടം കുറയുമെന്ന് കെല്ക്കൂ നടത്തിയ സര്‍വേ വ്യക്തമാക്കി.അപകടം മനസിലാക്കിയ ചില റീട്ടെയിലര്‍മാര്‍ താല്‍ക്കാലികമായിയെങ്കിലും വാറ്റ് വര്‍ദ്ധന സ്വന്തമായി വഹിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഡെബന്‍ഹാംസ്,മാര്‍ക്സ് ആന്‍ഡ് സ്പെന്‍സര്‍ എന്നീ കടകള്‍ പുതുതായി വരുന്ന സ്റ്റോക്കുകള്‍ക്ക് മാത്രമേ അധികനിരക്ക് ഈടാക്കുകയുള്ളൂ. ഇപ്പോള്‍ ഷോപ്പിലുള്ള സ്റ്റോക്ക് പഴയ വിലയില്‍ ലഭിക്കുമെന്ന് ചുരുക്കം.
ടെസ്കോ ഭക്ഷണേതര ഉല്‍പ്പന്നങ്ങളില്‍ വാറ്റ് നിരക്ക് ജനുവരി 25 വരെ വര്‍ധിപ്പിക്കില്ലെന്ന് വ്യക്തമാക്കി.തങ്ങളുടെ കസ്റ്റമര്‍ക്ക് വിലയിലെ വ്യത്യാസംഅനുഭവപ്പെടില്ലെന്നും ഷെല്‍ഫിലെ വില തന്നെ കൌണ്ടറില്‍ അടച്ചാല്‍ മതിയെന്നും അസ്ടാ ചീഫ് ആന്‍ഡി ക്ലാര്‍ക്ക് പറഞ്ഞു.ചുരുക്കത്തില്‍ പറഞ്ഞാല്‍ പെട്രോള്‍ ഒഴികെയുള്ള ഷോപ്പിങ്ങിന് അടുത്ത കുറേ ദിവസങ്ങളില്‍ എങ്കിലും പഴയ നിരക്കില്‍ പണം ചിലവാക്കിയാല്‍ മതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല