സ്വന്തം ലേഖകന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം മനുഷ്യ നിയന്ത്രണത്തില്‍ നിന്ന് പുറത്തേക്ക്, പദ്ധതി അടച്ചുപൂട്ടി ഫേസ്ബുക്ക് തലയൂരി. ഫെയിസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കൃത്രിമ ബുദ്ധിയേപ്പറ്റിയുള്ള ധാരണകള്‍ കുറവാണെന്ന് എലോണ്‍ മസ്‌ക് ആരോപിച്ച് രണ്ടു ദിവസത്തിനകമാണ് ടെക് ലോകത്തെ ഞെട്ടിച്ച പുതിയ സംഭവ വികാസം.
ഫെയ്‌സ്ബുക്കിന് തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം താല്‍ക്കാലികമായി നിര്‍ത്തി വയ്‌ക്കേണ്ടി വന്നിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൃത്രിമ ബുദ്ധിയുള്ള കമ്പ്യൂട്ടറുകള്‍ മനുഷ്യ നിയന്ത്രണം മറികടന്ന് ആശയ വിനിമയം നടത്താന്‍ സ്വന്തമായി ഒരു ഭാഷ തന്നെ ഉണ്ടാക്കിയതായി ഗവേഷകര്‍ കണ്ടെത്തി. നേരത്തെ തീരുമാനിച്ച ഭാഷയുമായോ ഏതെങ്കിലും മനുഷ്യ ഭാഷകളുമായോ ഒരു ബന്ധവും ഇല്ലാത്ത ഒരു ഭാഷയിലാണ് ഈ കമ്പ്യൂട്ടറുകള്‍ സംസാരിക്കുന്നത്.
ഭയപ്പെട്ടതു പോലെ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന അവസ്ഥയെത്തിയപ്പോള്‍ ഫെയ്‌സ്ബുക്ക് തന്നെ ഈ സംവിധാനം പൂര്‍ണമായി നിര്‍ത്തിവച്ചു. കഴിഞ്ഞ ദിവസം സ്‌പേസ് എക്‌സ്, ടെസ്‌ല, ഓപ്പണ്‍ എഐ എന്നീ കമ്പനികളുടെ സ്ഥാപകന്‍ എലോണ്‍ മസ്‌കുമായി നടന്ന പരസ്യ സംവാദത്തില്‍ ഫെയ്‌സ്ബുക്കിലെ കൃത്രിമ ബുദ്ധിയേപ്പറ്റി മസ്‌ക് ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ ആശങ്ക അസ്ഥാനത്താണ് എന്നായിരുന്നു സുക്കര്‍ബര്‍ഗിന്റെ വാദം.
സുക്കര്‍ബര്‍ഗിന് കൃത്രിമ ബുദ്ധിയേപ്പറ്റിയുള്ള ധാരണ പോരാ എന്നതായിരുന്നു എലോണ്‍ മസ്‌കിന്റെ അവസാന പ്രസ്താവന. സംഭവം നടന്ന് ദിവസങ്ങള്‍ക്കകമാണ് മസ്‌കിന്റെ ആശങ്ക ശരിവച്ച് വലിയ അപകടം മണത്തതും അത് മൊത്തത്തില്‍ ഒഴിവാക്കിയതും. യന്ത്രങ്ങളുടെ ബുദ്ധി വര്‍ദ്ധിപ്പിക്കാന്‍ മനുഷ്യര്‍ ശ്രമിക്കുമ്പോഴെല്ലാം നിരവധി ഗവേഷകര്‍ അപകട മുന്നറിയിപ്പ് നല്‍കിയിരുന്നു. 2026 ആകുമ്പോഴേക്ക് യന്ത്രങ്ങള്‍ മനുഷ്യനെ കീഴ്‌പ്പെടുത്തും എന്നാണ് ചില ഗവേഷകരുടെ നിഗമനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല