സീറോ മലബാര്‍ സഭ അല്മായ കമ്മീഷന് ചെയര്മാന് മാത്യു അറയ്ക്കല്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നളിന്‍ സൂരിയുമായി ജൂലൈ 20-ാം തീയതി (ബുധന്‍) 10 ന് കൂടിക്കാഴ്ച നടത്തും. ലണ്ടനിലെ പ്രവാസികളായ ഇന്ത്യക്കാരുടെ വിവിധ പ്രശ്നങ്ങളെക്കുറിച്ച് കൂടിക്കാഴ്ചയില്‍ മാര്‍ അറയ്ക്കല്‍ ചര്‍ച്ചചെയ്യും. സീറോ മലബാര്‍ സഭ അല്മായ കമ്മീഷന് സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ലണ്ടനിലെ സീറോ മലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ ഫാ.തോമസ് പാറടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഇന്ദിരാഗാന്ധി പുരസ്കാര നിര്‍ണ്ണയ സമിതി അംഗമായ മാര്‍ അറയ്ക്കല്‍, മുന്‍ പ്ലാനിംഗ് കമ്മീഷന് അഡൈ്വസറി ബോര്‍ഡ് അംഗംകൂടിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല