1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2017

സ്വന്തം ലേഖകന്‍: 17 കാരന്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി, സന്‍ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിഭ്രാന്തിയുടെ നിമിഷങ്ങള്‍. സന്‍ഫ്രാന്‍സിസ്‌കോ വിമാനത്തവളത്തില്‍ 17 വയസുകാരനായ സ്വാങ് ആണ് റണ്‍വെയിലേക്ക് ചാടിയത്. സ്വാങ് വിമാനം നിലത്തിറങ്ങിയ ഉടന്‍ എമര്‍ജന്‍സി വാതിലിലൂടെ റണ്‍വേയിലേക്ക് ചാടിയിറങ്ങിയതാണ് പരിഭ്രാന്തി പരത്തിയത്.

പാനമയില്‍ നിന്ന് എത്തിയ കോപ്പ എയര്‍ലൈന്‍സ് 208 വിമാനത്തില്‍ നിന്നാണ് അമേരിക്കന്‍ പൗരനായ യുവാവ് ചാടിയത്. വിമാനം ഇറങ്ങിയ ശേഷം യാത്രക്കാരെ ഇറക്കാനായുള്ള അനുമതിക്കായി റണ്‍വേയില്‍ തന്നെ കാത്തുകിടക്കുമ്പോഴാണ് സംഭവം. വിമാനത്തിനുള്ളിലേക്ക് പെട്ടന്ന് സൂര്യ പ്രകാശം നിറഞ്ഞപ്പോഴാണ് സംഭവം മറ്റ് യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടതെന്ന് വിമാനത്തിലുണ്ടായിരുന്നവര്‍ അറിയിച്ചു.

അര്‍ക്കും യുവാവിനെ തടയാന്‍ സാധിച്ചില്ലെന്നും സഹ യാത്രികനായ മാറ്റ് ക്രൗഡര്‍ വ്യക്തമാക്കി. അപകടങ്ങളില്ലാതെ രക്ഷപെട്ട യുവാവ് പോലീസ് കസ്റ്റഡിയിലാണ്. എന്തിനാണ് ഇയാള്‍ വിമാനത്തില്‍ നിന്ന് ചാടിയതെന്ന് വ്യക്തമല്ലെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.