സ്വന്തം ലേഖകന്‍: ശരീരം സ്വയം മുറിപ്പെടുത്തല്‍, പാതിരാത്രി ഞെട്ടിക്കുന്ന പ്രേത സിനിമകള്‍ കാണല്‍, ഒടുവില്‍ അവസാന റൗണ്ടില്‍ ആത്മഹത്യയും, കൊലയാളി ഗെയിം കൗമാരക്കാര്‍ക്കിടയില്‍ തരംഗമാകുന്നു, കൊല്ലുന്നത് സമൂഹത്തിന് ഒരു ഗുണവും ഇല്ലാത്തവരെയെന്ന് ഗെയിമിന്റെ സൃഷ്ടാവ്. ആത്മഹത്യ ഗെയിം എന്ന ചെല്ലപ്പേരില്‍ അറിയുന്ന ബ്ലൂ വെയ്ല് ഓണ്‍ലൈന്‍ ഗെയിം ലോക രാജ്യങ്ങളിലെ പോലീസിന് തലവേദനയായി മാറുകയാണ്.
രക്തം പൊടിയത്തക്ക വിധം ബ്ലേഡ് കൊണ്ട് കൈത്തണ്ടയില്‍ പേരോ ചിത്രങ്ങളോ വരയുകയാണ് ഗെയിമിന്റെ രീതി. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഈ കൊലയാളി ഗെയിം വലയിലാക്കുന്നത് ലോകമെമ്പാടുമുള്ള 14 നും 18 നും ഇടയില്‍ പ്രായമുള്ളവരെയാണ്. ഈ ആത്മഹത്യ ചലഞ്ചിനു പിന്നില്‍ പ്രത്യേക ഗ്രൂപ്പുകള്‍ കൂടുതല്‍പ്പേരെ വലയിലാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ ഗെയിം കളിക്കുന്നവര്‍ സമൂഹ മാധ്യമങ്ങളിലെ ഗ്രൂപ്പുകളില്‍ പോസ്സുകളിടും. ഒപ്പം പലതരം ഹാഷ്ടാഗുകളും ഉണ്ടാകും. ഈ ഹാഷ് ടാഗുകള്‍ വഴിയാണ് അഡ്മിനുകള്‍ ഇരകളെ കണ്ടെത്തുന്നത്. ഗ്രൂപ്പുകളിലൂടെ ഈ ചതിക്കെണിയില്‍ വീണവരെ ഇത്തരം ഹാഷ്ടാഗുകള്‍ വെച്ച് കണ്ടെത്തുകയും കൗണസിലിങ് നല്കി തിരികെ ജീവിതത്തിലേയ്ക്ക് കൊണ്ടു വരുകയും ചെയ്യുന്നുണ്ട്. ഗ്രൂപ്പ് ഓഫ് ഡെത്ത് എന്ന ഒരു ഗ്രൂപ്പില്‍ പെട്ടുപോയ റഷ്യയിലെ ഒരു പെണ്‍കുട്ടിയെ ഈ അടുത്തിടെ രക്ഷിച്ചിരുന്നു. ഈ കുട്ടിയില്‍ നിന്നാണ് ഭയപ്പെടുത്തുന്ന വിവരങ്ങള്‍ കിട്ടിയതും.
റഷ്യന്‍ ഗെയിം ഡെവലപ്പറായ 22 കാരന് ഫിലിപ്പ് ബുഡികിയാണ് ഈ ഗെയിമിനു പിന്നിലെ തലച്ചൊറെന്നാണ് റിപ്പോര്‍ട്ടുകള്‍.സ്വയം വെടിവെച്ച് മരിക്കാന്‍ റഷ്യന്‍ യുവാക്കളെ പ്രേരിപ്പിച്ചതിന് സെര്‍ബിയന്‍ കോടതി മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ച ബിഡുകി ഇപ്പോള്‍ അഴികള്‍ക്കുള്ളിലാണ്. കൊലയാളി ഗെയിമിന് പിന്നിലെ രഹസ്യത്തെ കുറിച്ച് ഫിലിപ്പ് ബുഡ്കിന് നടത്തിയ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ വാര്‍ത്തയായിരുന്നു.
കൗമാരപ്രായക്കാരായവരെ മനഃപൂര്‍വ്വം ആത്മഹത്യയിലേയ്ക്ക് തള്ളിയിട്ടില്ലേയെന്ന ചോദ്യത്തിന് തീര്‍ച്ചയായും ഞാന്‍ അത് ചെയ്യുകയാണ്, വൈകാതെ നിങ്ങള്‍ക്ക് എല്ലാ മനസ്സിലാകും, എല്ലാവരും മനസ്സിലാക്കും എന്ന് ഒട്ടുതന്നെ കുറ്റബോധമില്ലാതെയാണ് ബുഡികിന്‍ മറുപടി നല്‍കിയത്.
സമൂഹത്തിന് ഒരു ഉപയോഗവും ഇല്ലാത്തവരെയാണ് താന്‍ മരണത്തിലേയ്ക്ക് നയിക്കുന്നത്. 50 ദിവസംകൊണ്ട് മരണം ആഗ്രഹിക്കുന്നവര്‍ തികച്ചും ബയോളജിക്കല്‍ മാലിന്യങ്ങളാണ്. അവരെ ഒഴിവാക്കി സമൂഹത്തെ വൃത്തിയാക്കുകയാണ് താന്‍ ചെയ്യുന്നതെന്നും ബുഡികിന്‍ പറയുന്നു.
ഗെയിം കളിക്കുന്നയാളുകള്‍ ഒരോ സ്റ്റേജുകള്‍ പിന്നിടുമ്പോളും സമനിലയില്‍ നിന്നും വഴുതി മാറുകയും അവസാന സ്റ്റേജില്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കപ്പെടുകയും ചെയ്യുന്നു. പാതിരാത്രിയില്‍ ഭീതിപ്പെടുത്തുന്ന പ്രേത സിനിമകള്‍ കാണാനാണ് ആദ്യഘട്ടത്തില്‍ ഗെയിം ആവശ്യപ്പെടുന്നത്. പിന്നീടുള്ള ലെവലിലേക്ക് പുരോഗമിക്കുമ്പോള്‍ സ്വന്തം ശരീരത്തില്‍ മുറിവേല്പ്പില്ച്ച് തെളിവായി ഫോട്ടോകള്‍ അയച്ച് കൊടുക്കാനും ഗെയിമില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഗെയിം നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ഭീഷണി സന്ദേശമായിരിക്കും ലഭിക്കുക. അമ്പതു സ്റ്റേജുള്ള ഗെയിമിന്റെ അവസാന ഘട്ടത്തില്‍ കളിക്കാരനെ ആത്മഹത്യ ചെയ്യാനാണ് വെല്ലുവിളിക്കുന്നത്.
ഇക്കഴിഞ്ഞ ഒരാഴ്ച ഗൂഗിളില്‍ ഏറ്റവും തിരഞ്ഞ കീ വേഡുകളിലൊന്നില് ഈ വേഡ് ആയിരുന്നു എന്നത് ഭീതിയുടെ ആഴം കൂട്ടുന്നു. ഗെയിമിനെതിരെ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇടപെടലുകള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ആത്മഹത്യ ഗെയിമായ ബ്ലൂ വെയ്ല് കേരളത്തില്‍ പ്രചരിക്കുന്നത് പരസ്യ ഏജന്‍സികളാണ് കണ്ടെത്തിയത്. പോലീസ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ ലോകമൊട്ടാകെ 4000 ത്തോളം പേരുടെ ആത്മഹത്യയ്ക്ക് ഗെയിം കാരണമായെന്നാണ് നിഗമനം. മിക്ക രാജ്യങ്ങളും ഈ ഗെയിം നിരോധിച്ചു കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല