സ്വന്തം ലേഖകന്‍: ഇടിക്കൂട്ടില്‍ ചൈനയുടെ മെയ്മെയ്തിയാലിയെ ഇടിച്ചൊതുക്കി ഇന്ത്യയുടെ വിജേന്ദര്‍ സിങിന് തകര്‍പ്പന്‍ ജയം. മുംബൈ വര്‍ളിയിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ മത്സരത്തില്‍ 9693, 9594, 9594 എന്ന നിലയിലാണ് വിജേന്ദര്‍ ജയിച്ചു കയറിയത്. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ഇതുവരെയില്ലാത്ത വാശിയും ആവേശമായിരുന്നു മത്സരത്തെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നത്.
ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് ചാമ്പ്യനായ വിജേന്ദര്‍, മെയ്തിയാലിയുടെ ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍ വെയ്റ്റ് കിരീടവും സ്വന്തം പേരില്ലാക്കി. റിംഗിലെ പോരാട്ടത്തിന് മുന്‍പ് തന്നെ ഇരുതാരങ്ങളും തമ്മിലുള്ള വാക്പോര് തുടങ്ങിയിരുന്നു. ചൈനക്കാര്‍ ആരെന്ന് കാണിച്ചുതരാം എന്ന മെയിതിയാലിയുടെ വെല്ലുവിളിക്ക് ‘ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അധികം ആയുസില്ലെ’ന്നായിരുന്നു വിജേന്ദര്‍ നല്കിയ മറുപടി.
എട്ട് വയസിന് ഇളയതാണെങ്കിലും വിജേന്ദറിനേക്കാള്‍ ഒരു മത്സരം അധികം കളിച്ചിട്ടുള്ള താരമാണ് മെയ്തിയാലി. 2015 ഒക്ടോബറിലാണ് വിജേന്ദര്‍ പ്രൊഫഷണല്‍ ബോക്സിംഗിലേക്ക് കടന്നത്. അതിന് ശേഷം എട്ട് മത്സരങ്ങള്‍ കളിച്ചു. എല്ലാം വിജയിച്ചു. ഇതില്‍ ഏഴിലും നോക്കൗണ്ട് വിജയങ്ങള്‍. മെയ്തിയാലി 2015 ഏപ്രിലിലാണ് മത്സരരംഗത്ത് വന്നത്. ഒമ്പത് മത്സരങ്ങളില്‍ എട്ടിലും വിജയം നേടിയപ്പോള്‍ ഒരു മത്സരം സമനിലയിലായി. ഇതില്‍ ആറെണ്ണം നോക്കൗട്ട് വിജയങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല