സ്വന്തം ലേഖകന്‍: പശു സംരക്ഷകരുടെ അഴിഞ്ഞാട്ടം അതിരു കടക്കുന്നു, മഹാരാഷ്ട്രയില്‍ ട്രക്ക് തടഞ്ഞ പശു സംരക്ഷകരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. അഹമ്മദ് നഗര്‍ ജില്ലയില്‍ ഷ്രിംഗോഡ പൊലീസ് സ്റ്റേഷന് പരിധിയില്‍ പശുക്കളെ കടത്തുകയാണെന്ന് ആരോപിച്ച് ടെമ്പോ തടഞ്ഞ ഗോ രക്ഷകരെയാണ് നാട്ടുകാരുടെ കൈച്ചൂട് അറിയേണ്ടി വന്നത്. ശനിയാഴ്ച്ച വൈകിട്ടോടെയാണ് സംഭവം.
പൊലീസുകാര്‍ക്ക് ഒപ്പമെത്തിയ ഗോരക്ഷകര്‍ വണ്ടി തടയുകയും വാഹനത്തിലുണ്ടായിരുന്ന 12 ഓളം കന്നുകാലികളെ മാറ്റുകയും ചെയ്തു. ആക്രമണത്തിനു തൊട്ടുമുന്‍പ് പശുക്കളുമായി പോയ ടെംപോ വാന്‍ തടഞ്ഞ് ഗോരക്ഷകര്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗോരക്ഷകര്‍ക്കു നേര്‍ക്ക് തിരിച്ചടിയുണ്ടായത്. ആക്രമണത്തില്‍ നിരവധി ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു.
അടി കിട്ടിയതിനു പിന്നാലെ ഗോരക്ഷകര്‍ക്കെതിരായ ആക്രമണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പശുവുമായി പോയ വാഹനത്തിന്റെ ഉടമയായ വാഹിദ് ഷെയ്കിനെയും ഡ്രൈവര്‍ രാജു ഫത്രുഭായ് ഷെയ്കിനെയും സംഭവത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തു.
ശിവശങ്കര്‍ രാജേന്ദ്ര സ്വാമി എന്നയാളാണ് എല്ലാ ശനിയാഴ്ചയും ഷ്രിഗോഡ താലൂക്കില്‍ നടക്കുന്ന അനധികൃത പശു വ്യാപാരത്തെ സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്.
അഖില ഭാരതീയ കൃഷി ഗോസേവാ സംഘിലെ അംഗമാണ് താനെന്നും തനിക്ക് ഗോരക്ഷാ പ്രമുഖ് പദവിയുണ്ടെന്നും ഇയാള്‍ വാദിക്കുന്നു. ആക്രമത്തിന്റെ പേരില്‍ 30 ഓളെ പേരെ പോലീസ് കസറ്റഡിയില്‍ എടുത്തത് പ്രദേശത്ത് സംഘര്‍ഷാവസ്ഥക്കും കാരണമായിട്ടുണ്ട്. ബിജെപി കേന്ദ്രത്തില്‍ അധികാരമേറ്റ ശേഷം പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ നടക്കുന്ന ആക്രമ സംഭവങ്ങളില്‍ ഒടുവിലത്തേതാണ് ശനിയാഴ്ച നടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല