സ്വന്തം ലേഖകന്‍: 11.44 ലക്ഷത്തോളം പാന്‍ കാര്‍ഡുകള്‍ ആദായ നികുതി വകുപ്പ് റദ്ദാക്കി, നിങ്ങളുടെ പാന്‍ കാര്‍ഡ് നിലവിലുണ്ടോ എന്ന് പരിശോധിക്കാം. രാജ്യത്ത് വ്യാജ പാര് കാര്‍ഡുകളും ഒന്നിലേറെ പാന്‍ കാര്‍ഡുകളും കണ്ടെത്തുന്നതിന്റെ ഭാഗമായി ആദായ നികുതി വകുപ്പ് ഇതുവരെ റദ്ദാക്കിയത് 11.44 ലക്ഷത്തോളം പാന്‍ കാര്‍ഡുകളാണ്.
ഇക്കഴിഞ്ഞ ജൂലൈ 27 വരെ അസാധുവാക്കിയ പാന്‍ കാര്‍ഡുകളുടെ എണ്ണമാണിത്. നിയമമനുസരിച്ച് ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡ് ഉണ്ടാകാന്‍ പാടില്ല. വ്യാജ മേല്‍വിലാസം നല്‍കിയും ഇല്ലാത്ത ആളുകളുടെ പേരിലും ഒട്ടേറെ പാന്‍ കാര്‍ഡുകള്‍ റജിസ്റ്റര്‍ ചെയ്തതായി ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
അസാധുവാക്കപ്പെട്ടവയ്ക്കൊപ്പം നിങ്ങളുടെ പാന്‍കാര്‍ഡും ഉണ്ടോയെന്ന് പരിശോധിക്കാം:
1. ആദായനികുതി വകുപ്പിന്റെ സൈറ്റില്‍ പ്രവേശിക്കുക.
2. ഹോം പേജിലെ Know Your PAN എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3. തുറന്നു വരുന്ന വിന്‍ഡോയില്‍ ചോദിച്ചിരിക്കുന്ന വിവരങ്ങള്‍ ചേര്‍ക്കുക.
4. പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ‘വണ്‍ ടൈം പാസ്വേഡ്’ സൈറ്റില്‍ ചേര്‍ക്കുക.
5. പാന്‍ കാര്‍ഡ് അസാധുവാക്കിയിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശദാംശങ്ങള്‍ക്കൊപ്പം ‘ആക്ടീവ്’ എന്ന സന്ദേശം തെളിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല