സ്വന്തം ലേഖകന്‍: ദിലീപിന്റെ ജയില്‍ വാസം തുടരും, റിമാന്‍ഡ് കാലാവധി ഈ മാസം 22 വരെ നീട്ടി, മാഡം കെട്ടുകഥയല്ലെന്നും താന്‍ തന്നെ അത് വെളിപ്പെടുത്തുമെന്നും പള്‍സര്‍ സുനി. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 22 ആം തിയ്യതി വരെ നീട്ടി. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ആയിരിന്നു ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്.
സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ദിലീപിനെ നേരിട്ട് ഹാജരാക്കുന്നതിലുളള ബുദ്ധിമുട്ട് പൊലീസ് നേരത്തെ തന്നെ കോടതിയെ അറിയിച്ചിരുന്നു. ജൂലൈ 25ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഓഗസ്റ്റ് എട്ടുവരെ ദിലീപിനെ റിമാന്‍ഡ് ചെയ്തത്. ഇതാണ് ഇപ്പോള്‍ 22ാം തിയതി വരെ നീട്ടിയത്.
അതേ സമയം കേസിലെ മാഡം കെട്ടുകഥയല്ലെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി വ്യക്തമാക്കി. മാഡം സിനിമാ രംഗത്ത് നിന്നുളള ഒരാളാണ്. ജയിലിലുള്ള വി.ഐ.പി അത് പറയുമെന്നാണ് കരുതിയത്. അദ്ദേഹം പറഞ്ഞില്ലെങ്കില്‍ 16 ആം തിയതിക്ക് ശേഷം താന്‍ തന്നെ പറയുമെന്നും പള്‍സര്‍ സുനി പറഞ്ഞു. വാഹനമോഷണ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല