മാഞ്ചസ്റ്റര്‍: സെന്റ് തോമസ് കാത്തലിക് ഫോറം ദേശീയ കണ്വെന്ഷന് സെന്റര്‍ മാഞ്ചസ്റ്ററില്‍ ജൂലൈ 23ന് ശനിയാഴ്ച നടത്തപ്പെടുമ്പോള്‍ അനുഗ്രഹ പ്രഭാഷണം ബിഷപ്പ് ടെറന്‍സ് ബ്രെയില്‍ നടത്തും. സാല്‍ഫോഡ് റോമന്‍ കാത്തലിക് രൂപതയുടെ അധ്യക്ഷനും, പ്രമുഖ വാഗ്മിയും, കേരള കാത്തലിക് കമ്മ്യൂണിറ്റിയുടെ അഭ്യുദയ കാംഷിയുമായ ബിഷപ്പ് ടെറന്‍സിന്റെ സാന്നിധ്യവും അനുഗ്രഹ പ്രഭാഷണവും ‘സെന്റ് തോമസ് ദി അപ്പേസ്റ്റള് നഗരിനു’ ആത്മീയ ശോഭ പകരും.
തനതായ വിശ്വാസ പാരമ്പര്യ പൈതൃകം കാത്തുപരിപാലിക്കുന്നതിനും അവരുടേതായ ദേശീയ ഐക്യനിര രൂപീകരിക്കുന്നതിനും അതും നവ തലമുറയ്ക്ക് പകര്‍ന്ന് നല്കുവാനും ഇവരെ സമൂഹത്തില്‍ കൂട്ടി നടത്തുന്നതിനും, താരുസ്സഭയുടെ ആജ്ഞാനുവര്‍ത്തികളായി സഭയോടൊപ്പം സഭാ പിതാക്കളുടെയും, വൈദിക സന്യസ്തരുടേയും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ആത്മീയ അത്മായ കുടുംബ കൂട്ടായ്മകളായി മുന്നേറുവാനാണ് കാത്തലിക് ഫോറം വിഭാവനം ചെയ്യുന്നത്.
ജൂലൈ 23ന് നിരവധി സഭാ പിതാക്കളുടേയും, വൈദിക ശ്രേഷ്ഠന്മാരുടേയും അനുഗ്രഹീത സാന്നിധ്യത്തില്‍ സെന്റ് തോമസ് കത്തോലിക്കരുടെ പ്രഥമ സമ്മേളനവും, ശ്രുശ്രൂഷകളും കലാസന്ധ്യയും അരങ്ങേറുമ്പോള്‍ ഇത് കത്തോലിക്കാസഭക്ക് ആത്മ ശക്തിയുടെ നിറവും, സഭാ ചരിത്രത്തില്‍ സുവര്‍ണ്ണ ലിഖിതവും ആവും, എല്ലാ സെന്റ് തോമസ് കത്തോലിക്കരെയും വിശ്വാസ പ്രഘോഷണത്തിനായി മാഞ്ചസ്റ്ററിലേക്ക് സാദരം ക്ഷണിക്കുന്നതായി യു.കെ.എസ്.ടി.സി.എഫ് ദേശീയ സമിതി അറിയിച്ചു.
സെന്റ് ജോസഫ് ചര്‍ച്ച്, പോര്‍ട്ട്ലാന്റ് ക്രസന്റ്, ലോങ്ങ് സൈറ്റ്, മാഞ്ചസ്റ്റര്‍ MI30BU
അപ്പച്ചന് കണ്ണഞ്ചിറ-07737956977
ജിസ്റ്റി കെ ജോസ്-07886333794
ജോയി ജേക്കബ്-07830817015
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല