ജോയിച്ചന്‍ പുതുക്കുളം (ഡാളസ്): പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ഡാളസ് സെന്റ് മേരീസ് വലിയപള്ളി കണ്‍വന്‍ഷനും പെരുന്നാളും ഓഗസ്റ്റ് 18 മുതല്‍ 20 വരെ തീയതികളില്‍ ഭക്തിസാന്ദ്രമായി ആചരിക്കും. അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മോര് പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും. 18നു വെള്ളിയാഴ്ച 7 മണിക്ക് സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ, തുടര്‍ന്ന് കണ്വന്ഷന് പ്രസംഗം. 19ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 4 വരെ കുട്ടികള്‍ക്കായുള്ള ബാക് ടു സ്കൂള്‍ പ്രോഗ്രാം, 4 മുതല്‍ 6 വരെ ഫോക്കസ് ഏരിയ മീറ്റിംഗ്, ആറു മണിക്ക് സന്ധ്യാ നമസ്കാരം, ഗാന ശുശ്രൂഷ, 7 മണി മുതല്‍ കണ്വന്ഷന് പ്രസംഗം, 8.30ന് ആഘോഷമായ പെരുന്നാള്‍ റാസ തുടര്‍ന്ന് രാത്രി ഭക്ഷണം.
20 നു ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്കാരം, 9 മണിക്ക് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബാന, തുടര്‍ന്ന് ആശീര്‍വാദം, കൈമുത്ത്, 11.30ന് നേര്‍ച്ചവിളമ്പ്, 12 മുതല്‍ ആദ്യഫല ലേലം എന്നിവ നടക്കും. വികാരി ഫാ. രാജു ദാനിയേല്‍, ട്രസ്റ്റി റോജി ഏബ്രഹാം, സെക്രട്ടറി ബിജി ബേബി, പെരുന്നാള്‍ കണ്‍വീനര്‍ മോഹന്‍ ചെറിയാന് എന്നിവരുടെ നേതൃത്വത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ നടന്നുവരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല