സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ദമ്പതിന്മാര്‍ക്ക് വിവാഹ മോചനം നല്കാന് വിദേശ രാജ്യങ്ങളിലെ കോടതികള്‍ക്ക് കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. ഇന്ത്യയില്‍ സ്ഥിരതാമസത്തിന് അനുമതിയുള്ളവരും ഹിന്ദു മാരേജ് ആക്റ്റ് പ്രകാരം വിവാഹിരുമായ ദമ്പതികള്‍ക്ക് വിവാഹ മോചനം അനുവദിച്ച ദുബായ് കോടതിയുടെ ഉത്തരവിനെ സംബന്ധിച്ചാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
ഇന്ത്യക്കാരായ ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിക്കാന്‍ വിദേശ കോടതികള്‍ക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി അത്തരം വിവാഹ മോചനം ഇന്ത്യന്‍ നിയമത്തില്‍ പരിധിയില്‍പ്പെടില്ലെന്നും നിരീക്ഷിച്ചു. ഇന്ത്യന്‍ പൗരര്‍ ആണെങ്കില്‍, ദമ്പതികള്‍ വിദേശത്താണു താമസിക്കുന്നതെങ്കില്‍ പോലും വിവാഹ മോചനം സംബന്ധിച്ച കാര്യങ്ങള്‍ ഇന്ത്യന്‍ കോടതികളുടെ പരിധിയില്‍ വരുന്നതാണെന്നും ജസ്റ്റിസ് എ എസ് ഓക, അനുജ പ്രഭുദേശായ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഭര്‍ത്താവ് ദുബായ് കോടതി വഴി വിവാഹ മോചനം നേടിയെന്നും തനിക്കും മക്കള്‍ക്കും ഭര്‍ത്താവ് ഇപ്പോള്‍ ചെലവിനു തരുന്നില്ലെന്നും കാണിച്ച് യുവതി നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല