സ്വന്തം ലേഖകന്‍: യുകെയില്‍ സെക്സ് ഫെസ്റ്റിവലിനിടെ മധ്യവയസ്കന് മരിച്ചു, പങ്കാളിയായ സ്ത്രീ അബോധാവസ്ഥയില്‍ ആശുപത്രിയില്‍. റോയല്‍ ടണ്‍ബ്രിഡ്ജില്‍ നടന്ന സെക്സ് ഫെസ്റ്റിവല്ലിനിടെയാണ് സംഭവം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറ് മണിയോടെയാണ് മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തിയാണ് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണം സംബന്ധിച്ച് ഇപ്പോള്‍ ഒന്നും വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു.
വേദന, ആനന്ദം, അനുഭൂതി എന്നിവ അനുഭവിച്ചറിയുകയാണ് സെക്സ് ഫെസ്റ്റിവല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. റോയല്‍ ടണ്‍ ബ്രിഡ്ജില്‍ വെള്ളിയാഴ്ച ആരംഭിച്ച സെക്സ് ഫെസ്റ്റില്‍ ഏകദേശം അഞ്ഞൂറോളം പേരാണ് പങ്കെടുത്തത്. പ്രത്യേകം തയ്യാറാക്കിയ ടെന്റിലായിരുന്നു ഫെസ്റ്റ് സംഘടിപ്പിച്ചത്. തിങ്കളാഴ്ച പരിപാടി അവസാനിച്ച ശേഷം പൊലീസ് നടത്തിയ തെരച്ചിലിലിയാണ് പുരുഷനെ മരിച്ച നിലയിലും സ്ത്രീയെ അബോധാവസ്ഥയിലും കണ്ടെത്തിയത്.
എയര്‍ ആംബുലന്‍സ് എത്തിയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതി സുഖം പ്രാപിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ എന്തെങ്കിലും രീതിയിലുള്ള അസ്വാഭാവികതയുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
സെക്സ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതിനെതിരെ റോയല്‍ ടണ്‍ബ്രിഡ്ജിലെ പ്രദേശവാസികള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു.
ഫെസ്റ്റിനിടെ ഉയര്‍ന്ന ശബ്ദം അസഹനീയമായിരുന്നുവെന്നും പ്രദേശവാസികള്‍ പരാതിപ്പെട്ടു. അപ്രതീക്ഷിതമായുള്ള മരണം ആളുകള്‍ക്കിടയില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്. സെക്സ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ 600 പൗണ്ടായിരുന്നു ഒരാള്‍ മുടക്കേണ്ടിയിരുന്നത്. പ്രതിഷേധം മറികടന്ന് നടത്തിയ ഫെസ്റ്റിവലിനിടെ ഒരാള്‍ മരിച്ചത് സംഘാടകരെ കുഴപ്പത്തിലാക്കിയതായാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല