സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് പറക്കാമെന്ന് വ്യോമയാന മന്ത്രാലയം, വലിയ ബോയിംഗ് വിമാനങ്ങള്‍ക്കായുള്ള പ്രവാസികളുടെ കാത്തിരിപ്പ് നീളുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മുന്നൂറുപേര്ക്ക് കയറാവുന്ന ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താമെന്ന് വ്യോമയാന ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇവിടെ നിന്ന് ബോയിങ് 777–200 വിമാനത്തിനു സര്‍വീസ് നടത്താനാകുമോ എന്ന കാര്യം പരിശോധിക്കാന്‍ എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ) തീരുമാനിച്ചത് പ്രവാസികള്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 26ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെയും (ഡിജിസിഎ), എഎഐയുടെയും പ്രതിനിധികള്‍ വിമാനത്താവളം സന്ദര്‍ശിച്ചിരുന്നു.
വിമാനത്താവളത്തിന്റെ നീളം ബോയിങ് 777–200 വിമാനം ഇറക്കുന്നതിന് അനുയോജ്യമാണെന്നും തുടര്‍പരിശോധനയില്‍ വ്യക്തമായതാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി കരിപ്പൂരില്‍ നിന്ന് ചെറിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ മാത്രമാണ് അനുമതിയുളളത്. എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, എമിറേറ്റ്സ്, ഇത്തിഹാദ് തുടങ്ങിയ വിമാന കമ്പനികളുടെ വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള സര്‍വീസുകള്‍ക്കാണു വിലക്കുള്ളത്.
റണ്‍വേ നവീകരണത്തിന്റെ ഭാഗമായി 2015 മുതലാണ് ഇരുനൂറു പേരില്‍ കൂടുതല്‍ കയറുന്ന കോഡ് ഇ ഗണത്തില്‍പ്പെടുന്ന വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചത്. ഇതോടെ കരിപ്പൂരില്‍ നിന്ന് സൗദി സെക്ടറിലേക്കുളള വിമാനങ്ങളുടെ എണ്ണം നാമമാത്രമായി. വികസനത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ വലിയ വിമാനങ്ങളുടെ നിരോധനത്തിന് ഉപാധികളോടെ ഇളവ് അനുവദിക്കാമെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഗജപതി രാജു കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഉറപ്പു നല്‍കിയിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല