1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2017

സ്വന്തം ലേഖകന്‍:മൊറോക്കോയിലെ ബസില്‍ യാത്രക്കാര്‍ക്കു മുന്നില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ കൗമാരക്കാര്‍ ലൈംഗികമായി ഉപദ്രവിക്കുന്ന വീഡിയോ പുറത്ത്, ആറ് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. മൊറാക്കോയിലെ കാസാബ്‌ളാങ്കയില്‍ പട്ടാപ്പകല്‍ ഒരു ബസിലായിരുന്നു സംഭവം. ആറു കൗമാരക്കാര്‍ ചേര്‍ന്ന് വികലാംഗയായ യുവതിയെ പരസ്യമായി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നത് കണ്ടിട്ടും ബസിലെ യാത്രക്കാര്‍ ആരും തന്നെ എതിര്‍ക്കാനോ വിമര്‍ശിക്കാനോ തയ്യാറായില്ല.

പകരം കയ്യടിച്ചും ബഹളം വെച്ചും പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ഈ മാസം 18 ന് കാസാബ്‌ളാങ്കയിലെ എംഡിനാ ബസിനുള്ളില്‍ നടന്ന സംഭവം കഴിഞ്ഞ ദിവസം സാമുഹ്യ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് ഇന്റര്‍നെറ്റ് ലോകത്ത് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. യുവതിയെ നാലു ആണ്‍കുട്ടികളും ചേര്‍ന്ന് വിവസ്ത്രയാക്കുകയും വസ്ത്രത്തിന്റെ തന്നെ ചീന്തിയ ഒരു ഭാഗം എടുത്ത് ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ തിരുകുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.

തുടര്‍ന്ന് ഓരോരുത്തരായി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നതിന്റെ ഒരു മിനിറ്റ് നീളുന്ന വീഡിയോയാണ് ആഗസ്റ്റ് 20 ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. സംഭവം നടക്കുമ്പോള്‍ ഡ്രൈവര്‍ വാഹനം നിര്‍ത്താനോ മറ്റു യാത്രക്കാര്‍ ഇടപെടാനോ കൂട്ടാക്കുന്നില്ല. പെണ്‍കുട്ടി അലറി വിളിക്കുകയും സഹായത്തിന് കെഞ്ചുകയും ചെയ്യുമ്പോള്‍ ആണ്‍കുട്ടികള്‍ കൂടുതല്‍ കരുത്തോടെ വസ്ത്രം വലിച്ചു കീറുന്നതും യുവതിയെ അറബി ഭാഷയില്‍ അപഹസിച്ച് ഉച്ചത്തില്‍ ചിരിക്കുന്നതും കാണാം.

സംഭവത്തില്‍ ഫേസ്ബുക്കിലൂടെ വ്യാപക പ്രചരണം ഉയര്‍ന്നതോടെ കുട്ടികളെ തിരിച്ചറിയാമെന്ന് പറഞ്ഞ് അനേകരാണ് രംഗത്ത വന്നത്. വീഡിയോയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ പൊലീസ് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനെ ലൈംഗിക ചൂഷണമെന്നല്ല ഇതെന്നും എല്ലാവരുടെയും മുന്നില്‍ വെച്ച് ഒരു പൊതുസ്ഥലത്ത് നടന്ന കൂട്ട ബലാത്സംഗം ആണെന്നും ഇതു കാണുമ്പോള്‍ കാട്ടിലാണോ ജീവിക്കുന്നതെന്നു തോന്നുമെന്നും മൊറാക്കന്‍ ഫെഡറേഷന്‍ ഓഫ് ദി ഡെമോക്രാറ്റിക് ലീഗ് ഓഫ് വുമണ്‍സ് റൈറ്റ് പ്രതികരിച്ചു.

അതേസമയം ആണ്‍കുട്ടികള്‍ക്ക് അനുകൂലമായും ചുരുക്കം ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വാദിച്ചു. യുവതി മാന്യമല്ലാത്ത വസ്ത്രം ധരിച്ചതുകൊണ്ടാണ് കൗമാരക്കാര്‍ ഉപദ്രവിച്ചതെന്നും തെറ്റ് യുവതിയുടെ ഭാഗത്താണെന്നുമായിരുന്നു വാദം. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളുടെ തോത് വളരെ ഉയര്‍ന്ന രാജ്യമാണ് മൊറോക്കോ. സ്ത്രീകളില്‍ ഭൂരിഭാഗം പേരും ഏതെങ്കിലും വിധത്തിലുള്ള ചൂഷണത്തിനിരയാകുന്നതായി അടുത്തിടെ നടന്ന സര്‍വ്വേകള്‍ കണ്ടെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.