1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2017

മാത്യു ബ്ലാക്ക്പൂള്‍: മലയാളികളുടെ സ്വന്തം പൊന്നോണത്തെ വരവേല്‍ക്കാന്‍ ബ്ലാക്ക്പൂള്‍ മലയാളി കമ്യൂണിറ്റി പൊന്നോണം 2017 സെപ്തംബര്‍ 16ാം തിയതി ശനിയാഴ്ച വിവിധ കലാ കായിക മത്സരങ്ങളും കലാപരിപാടികളും ഓണസദ്യയുമായി ആഘോഷിക്കുന്നു.ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ ആറു മണിവരെ ബ്ലാക്ക്പൂള്‍ സെന്റ് കെന്റികന്‍സ് ഹാളില്‍ വച്ചാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്.അത്തപ്പൂക്കളമൊരുക്കി ആര്‍പ്പുവിളികളുമായി ആഘോഷപരിപാടികള്‍ ആരംഭിക്കുന്നു.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ തരം ഗെയിമുകള്‍ നടത്തുന്നതാണ്.തുടര്‍ന്ന് ആവേശകരമായ വടം വലി മത്സരം.

ഉച്ചയ്ക്ക് നാടന്‍ വിഭവങ്ങള്‍ ഒരുക്കിയുള്ള വിഭവ സമൃദ്ധമായ ഓണസദ്യ നടത്തുന്നു.തുടര്‍ന്ന് കുട്ടികളുടേയും മുതിര്‍ന്നവരുടേയും തിരുവാതിര, ഡാന്‍സ്, ഓണപ്പാട്ടുകള്‍, കോമഡി തുടങ്ങിയ വിവര കലാപരിപാടികള്‍ അവതരിപ്പിക്കുന്നു. കലാപരിപാടികള്‍ക്കിടയില്‍ മാവേലി തമ്പുരാന്‍ കടന്നുവന്ന് എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു.തുടര്‍ന്ന് ജിസിഎസ്ഇ,എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് അനുമോദനം അര്‍പ്പിച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ്. കലാകായിക മത്സരങ്ങളില്‍ വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്.

ഓണാഘോഷത്തിന്റെ ഭാഗമായി സെപ്തംബര്‍ 9ാം തിയതി കായിക മത്സരങ്ങളും ബാഡ്മിന്‍ഡന്‍ മത്സരവും പത്താം തിയതി ചീട്ടുകളി മത്സരവും നടത്തുന്നതാണ്. നാട്ടില്‍ അവധിക്ക് പോയവര്‍ തിരുച്ചുവരുന്നതോടെ ആഘോഷപരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള പരിശ്രമങ്ങള്‍ നടന്നുവരുന്നതായി സംഘാടകര്‍ അറിയിച്ചു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.