സിറിയക്ക് പി. ജോര്‍ജ്: സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 3 ഞായറാഴ്ച 2 മണി മുതല്‍ 9 വരെ വിഭവസമൃദ്ധമായ ഓണസദ്യയോടും വൈവിധ്യമാര്‍ന്ന കലാപരിപാടികളോടും കൂടി സ്വാന്‍സി മലയാളികളുടെ ഈറ്റില്ലമായ മോറിസ്റ്റണില്‍ വച്ച് നടത്തപ്പെടുന്നു. മോറിസ്റ്റണിലെ മെമ്മോറിയല്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഹാളില്‍ വച്ചാണ് ഈ വര്‍ഷത്തെ ഓണാഘോഷം സ്വാന്‍സി മലയാളികള്‍ ആഘോഷിക്കുന്നത്.
ചെണ്ടമേളങ്ങളുടെയും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും അകമ്പടിയോട് കൂടി മാവേലി മന്നനെ വേദിയിലേക്ക് ആനയിക്കുന്നതിനൊപ്പം സ്വാന്‍സി മലയാളികളുടെ യുവനിരകളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന തിരുവാതിരകളി, വള്ളംകളി, വൈവിധ്യമാര്‍ന്ന നൃത്തനൃത്യങ്ങള്‍, ഓണപ്പാട്ടുകള്‍, കോമഡി സ്‌കിറ്റ്, കപ്പിള്‍ ഡാന്‍സ്, സിംഫണി ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള, അത്തപ്പൂവിടല്‍ മത്സരം, പുരുഷന്‍മാരുടെയും വനിതകളുടെയും വടംവലി എന്നിവ പരിപാടികള്‍ക്ക് കൊഴുപ്പേകും.
സ്വാന്‍സിയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ നല്ലവരായ സുഹൃത്തുക്കളെയും ഓണസദ്യയിലേക്കും തുടര്‍ന്നുള്ള ഓണാഘോഷ പരിപാടികളിലേക്കും വിനയപൂര്‍വ്വം സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ കമ്മിറ്റി സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സജി സ്‌കറിയ (പ്രസിഡന്റ്): 07533291806
സിറിയക്ക് പി. ജോര്‍ജ് (സെക്രട്ടറി): 0777345438
പയസ് മാത്യു (ട്രഷറര്‍): 07956276896
Venue:
Morriston Memorial Hall
Heol Gwernen,
Cwmrhydyceirw,
Swansea
SA6 6JR
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല