സ്വന്തം ലേഖകന്‍: രാജ്യത്ത് നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല, ഹരിയാനയിലെ ആള്‍ദൈവത്തിന്റെ പേരിലുള്ള ആക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരും നിയമത്തിന് അതീതരല്ല. ഗാന്ധിജിയുടേയും ബുദ്ധന്റേയും നാട്ടില്‍ സംഘര്‍ഷങ്ങള്‍ക്ക് സ്വീകാര്യത കിട്ടില്ലെന്നും മോദി പ്രതികരിച്ചു. സംഭവത്തിലെ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മന് കി ബാത്തിലൂടെയാണ് ഹരിയാനയിലെ അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. അനുയായിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങിനെ കുറ്റക്കാരനായി കോടതി വിധിച്ചതിന് പിന്നാലെ ഹരിയാന ഉള്‍പ്പെടയുളള സംസ്ഥാനങ്ങളില്‍ നടന്നു വരുന്ന അക്രമങ്ങളുടെ സാഹചര്യത്തിലാണ് മോദിയുടെ പ്രതികരണം.
ക്രമസമാധാന നില താറുമാറായ സംഭവത്തില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. മോദി ഇന്ത്യയുടെ പ്രധാനമന്ത്രി അല്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. ബലാത്സംഗ കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് ആള്‍ദൈവത്തിന്റെ അനുയായികള്‍ ഹരിയാനയിലും പഞ്ചാബിലും ഡല്‍ഹിയിലും അഴിഞ്ഞാടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല