1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2017

സ്വന്തം ലേഖകന്‍: ‘അമ്മേ, യൂറോപ്പിലേയ്ക്ക് ടൂര്‍ പോവുകയാണ്, രണ്ടു മൂന്നു ദിവസം ഫോണില്‍ കിട്ടിയെന്ന് വരില്ല,’ പ്രിയപ്പെട്ടവര്‍ക്ക് വേദനിപ്പിക്കുന്ന ഓര്‍മയായി നോട്ടിങ്ഹാമിലെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ഋഷിയുടെ അവസാന ഫോണ്‍ കാള്‍. ബ്രിട്ടനിലെ നോട്ടിങ്ഹാമില്‍ കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മലയാളികളിലൊരാള്‍ ഋഷിയാണെന്ന വാര്‍ത്തയെത്തിയപ്പോള്‍ തര്‍ന്നു പോയത് ഒരു കുടുംബമാണ്. അപകട വാര്‍ത്ത അറിഞ്ഞപ്പോള്‍ മരിച്ചവരില്‍ ഒരാള്‍ ഋഷിയാണെന്ന് ആരും സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.

ഏറെ സ്വപ്നങ്ങളും കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുമായാണ് ബ്രിട്ടനിലേയ്ക്ക് ഋഷി എത്തിയത്. പഠനത്തില്‍ മിടുക്കനായ ഋഷിക്ക് അര്‍ഹിച്ച നേട്ടമെന്ന് എല്ലാവരും ഒരു പോലെ പറഞ്ഞു. ഋഷിയുടെ നേട്ടങ്ങളില്‍ അഭിമാനിച്ചവരും സന്തോഷിച്ചവരും ഇനി അവനില്ലെന്ന സത്യം അംഗീകരിക്കാനാവാതെ നില്‍ക്കുമ്പോള്‍ മകന്റെ വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ് അമ്മയും സഹോദരിയും.

പഠന ശേഷം ആദ്യ പരിശ്രമത്തില്‍ തന്നെ വിപ്രോയില്‍ ജോലി നേടിയ ഋഷി ആദ്യം ഹൈദരാബാദിലും പിന്നീട് ബങ്കുളുരുവിലും ജോലി ചെയ്തു. പ്രോജക്ടിന്റെ ഭാഗമായാണ് ബ്രിട്ടനില്‍ എത്തിയത്. ഒരു ബ്രിട്ടീഷ് സര്‍വകലാശാലയില്‍ നാലു വര്‍ഷത്തെ കോഴ്‌സിനും ചേര്‍ന്നിരുന്നു. സഹോദരിയുടെ വിവാഹമായിരുന്നു ഋഷിയുടെ ഏറ്റവും വലിയ സ്വപ്നമെന്ന് അടുപ്പമുള്ളവര്‍ പറയുന്നു.

ഇതിനായി പണം സ്വരുക്കൂട്ടി വിവാഹ ആലോചനകളും തുടങ്ങിയിരുന്നു. അതെല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ഋഷി പോയത്. അപകടത്തില്‍ മറ്റൊരു മലയാളിയായ ബെന്നിയും മരിച്ചിരുന്നു. അപകട വിവരമറിഞ്ഞ് രാവിലെ തന്നെ നോട്ടിങ്ഹാമിലെ മലയാളികള്‍ ആശുപത്രിയില്‍ എത്തി. ഋഷി മരിച്ചത് വൈകുന്നേരത്തോടെയാണ് സ്ഥിതീകരിച്ചത്. ഋഷിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഉടന്‍ കൈകൊള്ളുമെന്ന് ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധികള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.