സ്വന്തം ലേഖകന്‍: ജപ്പാന്റെ മുകളിലൂടെ ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം, ഇത് തുടന്ന വെല്ലുവിളിയെന്ന് ജപ്പാന്. യുഎസ് അടക്കമുള്ള ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഉത്തര കൊറിയ ചൊവ്വാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം ആറു മണിയോടെ പരീക്ഷണം നടത്തിയത്. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോംഗ്യാംഗില്‍ നിന്നും വിക്ഷേപിച്ച മിസൈല്‍ ജപ്പാന്റെ ആകാശത്തിലൂടെ സഞ്ചരിച്ച ശേഷം പസഫിക് സമുദ്രത്തില്‍ പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
വടക്കന്‍ ജപ്പാന് മുകളിലൂടെ പാഞ്ഞ മിസൈല്‍ പസഫിക് സമുദ്രത്തില്‍ തകര്‍ന്നുവീണതായി ജപ്പാനും ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചു. 2700 കിലോമീറ്ററാണ് മിസൈല്‍ സഞ്ചരിച്ചത്. ഉത്തര കൊറിയ അടുത്തിടെ വികസിപ്പിച്ചെടുത്ത ഹ്വാസോങ്12 മിസൈലാണ് വിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ മിസൈല്‍ വിക്ഷേപണം രാജ്യത്തിന് നേര്‍ക്കുള്ള വെല്ലുവിളിയാണെന്ന് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു.
ഇതിനു മുമ്പെങ്ങുമുണ്ടാകാത്ത തരത്തിലുള്ള ഭീഷണിയാണ് ഉത്തര കൊറിയയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. മിസൈല്‍ പരീക്ഷണം ആവര്‍ത്തിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും ആബെ മുന്നറിയിപ്പു നല്കി. മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് ഷിന്‍സോ ആബെ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ വിളിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയും അമേരിക്കയുടെ ഭീഷണികള്‍ വകവെയ്ക്കാതെ ഉത്തര കൊറിയ മൂന്നു മിസൈലുകള്‍ പരീക്ഷിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല