സ്വന്തം ലേഖകന്‍: ഉന്നത വിദ്യാഭ്യാസത്തിനായി യുകെയില്‍ എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും പഠനം കഴിയുമ്പോള്‍ യുകെ വിടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യക്കാരായ വിദ്യാര്‍ഥികളിലാണ് ബിരുദ പഠനാനന്തരം യുകെ വിട്ടുപോകുന്ന പ്രവണത കൂടുതലെന്ന് അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ വിദ്യാര്ത്ഥിക്കിള്ക്കിടയില് യുകെയിലെ സര്‍വകലാശാലകളോടുള്ള പ്രിയം കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
2016 ഏപ്രില്‍ മുതല്‍ 2017 ഏപ്രില്‍ വരെയുള്ള കാലയളവില്‍ 7,469 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്റ്റുഡന്റ് വിസയയുടെ സമയപരിധി കഴിയും മുമ്പ് രാജ്യം വിട്ടിട്ടുണ്ട്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുപ്രകാരം 2,209 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് വിസാ കാലവാധി നീട്ടി നല്‍കണമെന്ന് അപേക്ഷ നല്കി രാജ്യത്ത് പഠനാനന്തരം തങ്ങിയത്.
2010ല്‍ 40,500 സ്റ്റുഡന്റ് വിസകളാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ചതെങ്കില്‍ അപേക്ഷകരുടെ എണ്ണം കുറഞ്ഞതിനാല്‍ 2016ല്‍ 9,600 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മാത്രമാണു സ്റ്റുഡന്റ് വിസ ലഭിച്ചത്. ബ്രെക്സിറ്റിനു ശേഷം വിദേശ പൗരന്മാരുടെ ഭാവിയില്‍ അനിശ്ചിതത്വം തുടരുന്നതും കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്ശനമാകുന്നതുമാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് യുകെയോടുള്ള പ്രിയം കുറയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല