ലണ്ടന്‍: പുതുവര്‍ഷം സമരപരമ്പരകള്‍ നിറഞ്ഞതായിരിക്കുമെന്ന് തൊഴിലാളി യൂണിയുകള്‍ പറഞ്ഞതിനു പിന്നാലെ സമരത്തീയതികള് പ്രഖ്യാപിക്കാന്‍ തുടങ്ങി.
ആദ്യ സമരം പ്രഖ്യാപിച്ചിരിക്കുന്നത് ടിയുസിയാണ്. സര്‍ക്കാരിന്റെ ചെലവു ചുരുക്കലിനെതിരെ മാര്‍ച്ച് 26ന് ലണ്ടനില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് ടിയുസി പ്രഖ്യാപിച്ചു.
ലണ്ടനിലെ ഹൈഡ് പാര്‍ക്കിലാണ് ടിയുസി പ്രകടനം സമാപിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുക്കും. ഇതിനു ശേഷം രാജ്യത്തിന്റെ വിവധ ജനറല്‍ സെക്രട്ടറി ബ്രണ്ടന്‍ ബാര്‍ബര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ നയത്തിന്റെ തുടര്‍ച്ചയായി ആയിരക്കണക്കിനു പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടാന്‍ പോകുന്നതെന്നും ഇതു കണ്ടുനില്‍ക്കാനാവില്ല. പാവപ്പെട്ടവനും ഇടത്തരക്കാരനുമാണ് സര്‍ക്കാരിന്റെ വികലമായ നയത്തിനു ബലിയാടുകളാവാന്‍ പോകുന്നത്- അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല