സ്വന്തം ലേഖകന്‍: പെരുന്നാള്‍ പ്രമാണിച്ച് ആകര്‍ഷകമായ സമ്മാന പദ്ധതികള്‍ അവതരിപ്പിച്ച് ദുബായിലെ ഷോപ്പിങ് മാളുകള്‍. ഈ മാസം 24 ന് തുടങ്ങിയ പ്രമോഷന് പെരുന്നാള്‍ അവസാനം വരെ തുടരും. ഷോപ്, സ്പിന്‍, ആന്റ് വിന് പ്രമോഷനില്‍ അഞ്ചു ലക്ഷം ദിര്‍ഹത്തിന്റെ കാഷ് പ്രൈസുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
സമ്മാന പദ്ധതിയില്‍ പങ്കാളികളായ 18 മാളുകളില്‍ നിന്ന് 200 ദിര്‍ഹത്തിന് സാധനം വാങ്ങുന്നവര്‍ക്ക് സമ്മാനങ്ങള്‍ നേടാന്‍ അവസരമുണ്ടാകും. സമ്മാന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നവര്‍ക്ക് സമ്മാന ചക്രം തിരിക്കാന്‍ അവസരം ലഭിക്കും. ഇതിലൂടെ 2500 മുതല്‍ അരലക്ഷം ദിര്‍ഹം വരെയുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.
അല്‍ബര്‍ഷ മാള്‍, അല്‍ ബുസ്താന്‍ സെന്റര്‍, അല്‍ ഗുറൈര്‍ സെന്റര്‍, അല്‍ മുല്ല പ്ലാസ, ബിന്‍ സൗഗത് സെന്റര്‍, ബുര്‍ജുമാന്‍ സെന്റര്‍, സെഞ്ച്വറി മാള്‍, സിറ്റി സെന്റര്‍ അല്‍ ബര്ഷഫ മെയ്സെംഫ ഷിന്ദഗ, ഇത്തിഹാദ് മാള്‍, കരാമ സെന്റര്‍, മദീന മാള്‍, ദുബായ് ഔട്ട്ലെറ്റ് മാള്‍, റീഫ് മാള്‍, ദ മാള്‍, ടൈ സ്ക്വയര്‍ എന്നിവിടങ്ങളിലാണ് സമ്മാന പദ്ധതിയുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല