മാഞ്ചസ്റ്റര്‍ സെന്റ ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ ആഗസ്ത് 13, 14 ശനി, ഞായര്‍ തീയതികളില്‍ ചോള്ട്ടനിലെ സെന്റ് ബര്‍ണബാസ് പള്ളിയില്‍ വച്ച് പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുന്നു.
ആഗസ്ത് 13ന് ശനിയാഴ്ച്ച 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന തുടര്‍ന്നു സുവിശേഷപ്രസംഗവും, ആശീര്‍വാദവും ക്രമീകരിച്ചിരിക്കുന്നു.
ആഗസ്ത് 14ന് ഞായറാഴ്ച 9.30 പ്രഭാത പ്രാര്‍ഥന തുടര്‍ന്നു വി. കുര്‍ബ്ബാന, വി. ദൈവ മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രദക്ഷിണം, ആശീര്‍വാദം, തുടര്‍ന്ന് നേര്‍ച്ച സദ്യയും നടത്തപ്പെടുന്നു.
വിശ്വാസികളേവരും പ്രാര്‍ത്ഥനയോടെ വി. കുര്‍ബ്ബാനയിലും പെരുന്നാള്‍ ചടങ്ങുകളിലും സംബന്ധിക്കുന്നത് അനുഗ്രഹകരമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്.
വികാരി ഫാ. പീറ്റര്‍ കുര്യാക്കോസ് 07588576048
സെക്രട്ടറി ബിജോയി ഏലിയാസ് 07588531911
ട്രഷറര്‍ ബിറ്റു കോശി 07793210807
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല