സ്വന്തം ലേഖകന്‍: അമേരിക്കയ്ക്ക് എതിരെ ആണവ മിസൈല്‍ ആക്രമണം നടത്താന്‍ ഉത്തര കൊറിയക്ക വളരെ എളുപ്പം, മുന്നറിയിപ്പുമായി ഫ്രാന്‍സ്. യുഎസിനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമെതിരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആണവാക്രമണം നടത്താനുള്ള കഴിവ് ഉത്തര കൊറിയയ്ക്കുണ്ടെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴാങ് യെ ലേ ഡ്രിയാനാണ് മുന്നറിയിപ്ന് നല്‍കിയത്. ജപ്പാന്റെ മുകളിലൂടെ 2700 കിലോമീറ്റര്‍ പറത്തി ഉത്തര കൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം അതീവ ഗൗരവതരമാണെന്നും ഡ്രിയാന്‍ അഭിപ്രായപ്പെട്ടു.
ആണവായുധം വഹിക്കാനുതകുന്ന ബാലിസ്റ്റിക് മിസൈല്‍ നിര്‍മിക്കാനാണ് ഉത്തര കൊറിയയുടെ ശ്രമമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അതു യാഥാര്‍ഥ്യമാകും. യുഎസിനെയും യൂറോപ്പിനെയും, എന്തിന് ജപ്പാനെയും ചൈനയെയും ലക്ഷ്യമിടാന്‍ പാകത്തിന് അവരുടെ ശ്രമങ്ങള്‍ വളര്‍ന്നു കഴിയുമ്പോഴുള്ള അവസ്ഥ വിനാശകരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചകളുടെ മാര്‍ഗത്തിലേക്കു തിരിയാനും അദ്ദേഹം ഉത്തര കൊറിയയോട് ആഹ്വാനം ചെയ്തു.
വടക്കന്‍ ജപ്പാനിലെ ഹോക്കോയ്ഡോ ദ്വീപിനു മുകളിലൂടെ പറന്ന ഉത്തര കൊറിയയുടെ മിസൈല്‍ പസഫിക് സമുദ്രത്തിന്റെ വടക്കന്‍ മേഖലയിലാണു പതിച്ചത്. യുഎസ് – ദക്ഷിണ കൊറിയ സംയുക്ത വാര്‍ഷിക നാവികപ്രകടനം ദക്ഷിണ ചൈനാ കടലില്‍ നടക്കമ്പോഴായിരുന്നു ഉത്തര കൊറിയന്‍ മിസൈല്‍ പരീക്ഷണം. തുടര്‍ന്ന് ഹോക്കോയ്ഡോ ദ്വീപിലെ ജനങ്ങളോടു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാന്‍ ജപ്പാന് അടിയന്തര നിര്‍ദേശം നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല