സ്വന്തം ലേഖകന്‍: കേന്ദ്ര മന്ത്രിസഭയില്‍ മുഖം മിനുക്കല്‍, കേരളത്തില്‍ നിന്ന് അല്‍ഫോന്‍സ് കണ്ണന്താനത്തിന് മന്ത്രി പദവിയെന്ന് റിപ്പോര്‍ട്ട്. മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി പുന:സംഘടനയുണ്ടാകുന്ന സാഹചര്യത്തിലാണ് കണ്ണന്താനത്തെ കേന്ദ്രം പരിഗണിക്കുന്നത്. ഒമ്പതുപേരാണ് മന്ത്രി പദത്തിലേക്ക് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കേരളത്തിലെ ബിജെപി രാഷ്ട്രീയ നേതാക്കന്മാരെ കടത്തിവെട്ടിയാണ് അല്‍ഫോന്‍സ് കേന്ദ്രമന്ത്രി ആകാനൊരുങ്ങുന്നത്. കുമ്മനം രാജശേഖരന് മന്ത്രിയാകുമെന്നും സുരേഷ് ഗോപിക്ക് സാധ്യതയുണ്ടെന്നുമെല്ലാം അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും കണ്ണന്താനം അപ്രതീക്ഷിതമായി ഈ സ്ഥാനത്തേക്ക് എത്തുകയായിരുന്നു. സത്യപ്രതിജ്ഞ ശനിയാഴ്ച ഉണ്ടാകുമെന്നാണ് സൂചന.
മുന്‍ ഐ.എഫ്.എസ്. ഓഫീസര്‍ ഹര്‍ദീപ് പുരി, മുംബൈ മുന്‍ പോലീസ് ഓഫീസര്‍ സത്യപാല്‍ സിങ്, ബി.ജെ.പി. എം.പിമാരായ അശ്വനികുമാര്‍ ചൗബേ(ബിഹാര്‍), വീരേന്ദ്രകുമാര്‍(മധ്യപ്രദേശ്), ശിവ് പ്രതാപ് ശുക്ല(ഉത്തര്‍പ്രദേശ്), അനന്തുകുമാര്‍ ഹെഗ്ഡെ, രാജ്കുമാര് സിങ്, ഗജേന്ദ്ര സിങ് ഷെഖാവത് എന്നിവരാണ് അധികാരമേല്‍ക്കുന്ന മറ്റു മന്ത്രിമാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല