1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2017

സ്വന്തം ലേഖകന്‍: സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചില്ല, നിരാശനായ അമേരിക്കന്‍ യുവാവ് ഇന്ത്യന്‍ വിദ്യാര്‍ഥിയെ കുത്തിക്കൊന്നു. 22കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ് ടാക്‌സിയില്‍ വച്ച് അമേരിക്കന്‍ വിദ്യാര്‍ഥിയുടെ കുത്തേറ്റ് മരിച്ചത്. സര്‍വകലാശാലയില്‍ പ്രവേശനം ലഭിക്കാത്തതില്‍ പ്രകോപിതനായാണ് അമേരിക്കന്‍ വിദ്യാര്‍ഥി കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഗഗന്‍ദീപ് സിങ്ങാണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ ജലന്ദര്‍ സ്വദേശിയായ ഗഗന്‍ 2003മുതല്‍ അമേരിക്കയില്‍ താമസമാണ്. ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്നുമുണ്ട്. ഗഗന്റെ ടാക്‌സിയില്‍ വാഷിങ്ടണിലെ വിമാനത്താവളത്തിലേക്ക് പോകുന്നതിന് കയറിയ 19 കാരനായ അമേരിക്കന്‍ വിദ്യാര്‍ഥിയാണ് കൊലപാതകം നടത്തിയത്.

ആഗസ്ത് 28നായിരുന്നു സംഭവം. ജേക്കബ് കോള്‍മാന്‍ എന്ന യുവാവാണ് കൊലപാതകം നടത്തിയത്. കോള്‍മാന്‍ ഗോണ്‍സാഗ സര്‍വകലാശാലയില്‍ പ്രവേശനത്തിന് ശ്രമിച്ചിരുന്നു. പ്രവേശനം ലഭിക്കാതെ തിരികെ വരുമ്പോഴാണ് കൊലപാതകം നടത്തിയത്. ടാക്‌സിയിലിരിക്കെ അസാധാരണമായി പെരുമാറിയ കോള്‍മാന്‍ കത്തിയെടുത്ത് ഗഗന്‍ സിങ്ങിനെ നിരവധി തവണ കുത്തുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.